ബൊഗോട്ട നൂൺഷിയോയുടെ ആസ്ഥാനത്ത് തദ്ദേശീയ സമൂഹങ്ങളുടെ പ്രതിഷേധം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പ്രാദേശിക മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളും അനുസരിച്ച്, "മാനുഷിക അഭയം" തേടിയാണ് പ്രകടനക്കാർ ന്യൂൺഷിയോയുടെ ആസ്ഥാനത്ത് പ്രവേശിച്ചത്. അവരിൽ വിദ്യാർത്ഥികളെ കൂടാതെ "കോൺഗ്രസ് ഓഫ് പീപ്പിൾസ്"ൽ നിന്നുള്ള തദ്ദേശീയരും ഉൾപ്പെടുന്നു. പ്രധാനമായും കോക്കയിലെയും ലാ ഗുജിറയിലെയും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവർ.
സമൂഹ്യ മാധ്യമ ശൃംഖലകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ചിത്രത്തിൽ മുഖം മറച്ച് പരമ്പരാഗത വടിയും പിടിച്ചുള്ള ഏതാണ്ട് പതിനഞ്ചോളം പേരെങ്കിലും സംഘത്തിൽ ഉണ്ടെന്ന് കാണാം.
സമീപത്തെ തെരുവുകളിൽ പ്രതിഷേധക്കാർ, ജീവനായുള്ള ദേശീയ സംഘാടനത്തിനുള്ള പൊതു അഭിപ്രായം തേടുന്ന , അവരുടെ പ്രദേശങ്ങളിൽ സ്ഥിരതാമസത്തിനും ആഹ്വാനം ചെയ്യുന്ന ബാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രദേശങ്ങളെ ബാധിക്കുന്ന "കടുത്ത മാനുഷിക പ്രതിസന്ധി" ഉയർത്തിക്കാട്ടാനും അർദ്ധസൈനിക വിഭാഗങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യാനും തങ്ങൾ ലക്ഷ്യമിടുന്നതായി അവർ അവിടെ സന്നിഹിതരായ ഫോട്ടോ റിപ്പോട്ടർമാരോടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: