തീർത്ഥാടനം, പൊതുവായ വഴി കണ്ടെത്തുന്നതിനുള്ള ഏകയോഗ സഞ്ചാരം, കർദ്ദിനാൾ ചേർണി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒറ്റപ്പെട്ട വ്യക്തികൾ എന്ന നിലയില്ല, പ്രത്യുത ഒരു സമൂഹം എന്ന നിലയിലാണ് ശിഷ്യന്മാരെ യേശു വിളിക്കുന്നതെന്ന് സമഗ്രമാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി.
ചെക് റിപ്പബ്ലിക്കിലെ വെലെഹാർഡിൽ വെള്ളിയാഴ്ച (05/07/24) ദേശീയ തീർത്ഥാടനത്തിൻറെ സമാപനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയുടെ അവസാനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒക്ടോബറിൽ നടന്നതും ഈ ഒക്ടോബറിൽ നടക്കാൻ പോകുന്നതുമായ സിനഡിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് സിനഡാത്മകതയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഒരു തീർത്ഥാടനം പോലെ, സിനഡ് വിശ്വാസത്തിൻറെയും പ്രാർത്ഥനയുടെയും പരസ്പര ശ്രവണത്തിൻറെയും ഒന്നിച്ചുള്ള യാത്രയുടെയും പൊതുസരണി കണ്ടെത്തലിൻറെയും പെതുപാതയാണെന്ന് പ്രസ്താവിച്ചു.
ഒരുമിച്ചുള്ള സഞ്ചാരത്തിൻറെ പേരാണ് സഭ എന്ന വിശുദ്ധ ജോണ ക്രിസോസ്റ്റോമിൻറെ ഉദ്ബോധനവും അദ്ദേഹം അനുസ്മരിച്ചു. ആകയാൽ നമ്മുടെ കത്തോലിക്കാ സഭ ഈ ആധുനികവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ കാലഘട്ടത്തിൽ എങ്ങനെ ഒരു തീർത്ഥാടക സഭയാകാമെന്ന് വീണ്ടും പഠിക്കുകയാണെന്നും കർദ്ദിനാൾ ചേർണി കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: