മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ആഗോളസഭാതലത്തിൽ ഈ ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നു.
അനുവർഷം ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനാചരണം. വിശുദ്ധരായ ജൊവാക്കിൻറെയും അന്നയുടെയും തിരുന്നാൾ തിരുസഭ ആഘോഷിക്കുന്ന ജൂലൈ 26-നോട് അടുത്തുവരുന്ന ഞായറാഴ്ചയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
2021 ജനുവരി 31-ന് നയിച്ച ത്രികാല പ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ വാർഷിക ദിനാചരണ പ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലത്തെ ദിനാചരണത്തിനായി പാപ്പാ നല്കിയ വിചിന്തന പ്രമേയം “വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ” (സങ്കീർത്തനം 71:9) എന്ന, എഴുപത്തിയൊന്നാം സങ്കീർത്തനത്തിലെ ഒമ്പതാം വാക്യത്തിലൂടെ ഉയരുന്ന പ്രാർത്ഥനയാണ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: