ബാംഗ്ലൂർ അതിരൂപത ബാംഗ്ലൂർ അതിരൂപത 

ബാംഗ്ലൂർ അതിരൂപതയ്ക്ക് രണ്ടു പുതിയ സഹായമെത്രാന്മാർ!

ആരോഗ്യ രാജ് സതീസ് കുമാർ ജോസഫ് സൂസൈനാഥൻ എന്നീ വൈദികർ ബാംഗ്ലൂർ അതിരൂപതയുടെ പുതിയ സഹായമെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർണ്ണാടകയിലെ ബാംഗ്ലൂർ അതിരൂപതയുടെ സഹായമെത്രാന്മാരായി ആരോഗ്യ രാജ് സതീസ് കുമാർ (Fr. Arokia Raj Satis Kumar) ജോസഫ് സൂസൈനാഥൻ എന്നീ വൈദികർ നിയമിതരായി.

ശനിയാഴ്ചയാണ് (13/07/24) ഫ്രാൻസീസ് പാപ്പാ ഈ നിയമനം നടത്തിയത്. അതിരൂപതാചാൻസലറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന നിയുക്ത സഹായമെത്രാൻ ആരോഗ്യ രാജ് സതീസ് കുമാറിൻറെ ജന്മസ്ഥലം ബാംഗ്ലൂർ ആണ്. 1977 സെപ്റ്റംബർ 5-ന് ജനിച്ച അദ്ദേഹം 2007 മെയ് 2-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയത്തിൽ ഡോക്ടറേറ്റ് നേടിയ നിയുക്ത മെത്രാൻ ആരോഗ്യ രാജ്, ഇടവക സഹവികാരി, വികാരി, കാനൻ നിയമ അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

നിയുക്ത സഹായമെത്രാൻ ജോസഫ് സൂസൈനാഥനും ബാംഗ്ലൂർ സ്വദേശിയാണ്. 1964 മെയ് 14-ന് ജനിച്ച അദ്ദേഹം 1990 മെയ് 15-ന് പൗരോഹിത്യം സ്വീകരിച്ചു. ഇടവക സഹവികാരി, വികാരി എന്നീ നിലകളിൽ നിയുക്ത സഹായമെത്രാൻ ജോസഫ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2024, 15:51