തിരയുക

പ്രായാധിക്യം ഏകാന്തതയിലേക്കു നയിക്കുമ്പോൾ! പ്രായാധിക്യം ഏകാന്തതയിലേക്കു നയിക്കുമ്പോൾ! 

വൃദ്ധജനത്തെ സാമൂഹ്യജീവിതത്തിൽ ഉൾച്ചേർക്കുക, അവർക്ക് തുണയാകുക!

വിവിധങ്ങളായ സംരംഭങ്ങളിലൂടെ ഇറ്റലിയിലെ സഭ പ്രായംചെന്നവർക്കു താങ്ങായിനില്ക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രായാധിക്യത്തിലെത്തിയവരെ സാമൂഹ്യജീവിതത്തിൽ ഉൾച്ചേർക്കുന്നതിനും അവർക്ക് തുണയേകുന്നതിനും ഇറ്റലിയിലെ സഭ പ്രതിജ്ഞാബദ്ധയാണെന്ന് സഭാവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് സഭയുടെ ഈ പ്രതികരണം.

ജനതകളുടെ പുരോഗതിക്കായുള്ള സേവനം, വൃദ്ധജനത്തിനായുള്ള സഹായ സംവിധാനങ്ങൾ തുടങ്ങിയവയിലൂടെ അവർക്ക് തുണയാകുന്നുണ്ടെന്ന് സഭ പറയുന്നു.

നികുതി ദായകർ സഭയ്ക്കായി നീക്കിവയ്ക്കുന്ന സംഭാവനയും സഭയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നുണ്ടെന്ന് സഭാവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഭാരതത്തിലുൾപ്പടെ വിവിധ രാജ്യങ്ങളിലായി വൃദ്ധജനത്തിനായുള്ള നാല്പതോളം സംരംഭങ്ങൾക്ക് ഇറ്റലിയിലെ സഭ സഹായം നല്കുന്നുണ്ട്. വൃദ്ധജനത്തിൻറെ ഏകാന്തതയകറ്റുകയും അവരെ പ്രവർത്തനനിരതരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ഇത്തരമൊരു സംരംഭം തൊടുപുഴയിലും ഉണ്ട്.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2024, 11:52