തിരയുക

നൈജീരിയിലെ എതാനും വൈദികർ മെത്രാനുമൊത്ത് നൈജീരിയിലെ എതാനും വൈദികർ മെത്രാനുമൊത്ത് 

നൈജിരിയായിൽ ബന്ദിയാക്കപ്പെട്ട വൈദികൻ മിഖാ സുലൈമാൻ വിമോചിതനായി!

ഇക്കഴിഞ്ഞ ജൂൺ 22-ന് നൈജീരിയായിലെ ത്സംഫാറ സംസ്ഥാനത്തിലെ വിശുദ്ധ റെയ്മണ്ട് ദാമ്പ കത്തോലിക്കാ ഇടവകയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനാണ് മോചിതനായ മിഖാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജിരിയായിൽ തട്ടിക്കൊട്ടുപോകപ്പെട്ട വൈദികൻ മിഖാ സുലൈമാനെ ബന്ദികർത്താക്കൾ വിട്ടയച്ചു.

ഫീദെസ് പ്രേഷിത വാർത്താ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൈജീരിയായിലെ ത്സംഫാറ സംസ്ഥാനത്തിലെ വിശുദ്ധ റെയ്മണ്ട് ദാമ്പ കത്തോലിക്കാ ഇടവക വികാരിയായ വൈദികൻ മിഖാ ഇക്കഴിഞ്ഞ ജൂൺ 22-നാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.

തൻറെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം മോചനാന്തരം സൊക്കോത്തൊ രൂപതയുടെ അദ്ധ്യക്ഷനായ ബിഷപ്പ് മാത്യു ഹസ്സൻ കുക്കായ്ക്കൊപ്പമുള്ള ഒരു വീഡിയോയിലൂടെ നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹത്തിൻറെ മോചന വാർത്ത സൊക്കോത്തൊ രൂപതയുടെ സമ്പർക്ക മാദ്ധ്യമവിഭാഗത്തിൻറെ മേധാവി ഏഴാം തീയതി ഞായറാഴ്ചയാണ് പുറത്തുവിട്ടത്.

സഭാംഗങ്ങൾ തട്ടിക്കൊണ്ടുപോകപ്പെടുന്നത് തുടരുന്നു നൈജീരിയായിൽ, അനാമ്പ്ര എന്ന സംസ്ഥാനത്തിലെ അജല്ലി എന്ന സ്ഥലത്ത് ഇക്കഴിഞ്ഞ ജൂൺ 16-ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇടവകവികാരിയായ വൈദികൻ ക്രിസ്റ്റ്യൻ ഐക്ക് ഇപ്പോഴും ബന്ദികളുടെ പിടിയിലാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2024, 14:39