കർദ്ദിനാൾ തഗ്ലെ, അമേരിക്കൻ ഐക്യനാടുകളിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പാപ്പായുടെ പ്രതിനിധി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വർഗ്ഗീയ ഭോജനത്താൽ പോഷിതരായ വിശ്വാസികൾക്ക് ഉപരി ഓജസ്സോടും ശുഷ്ക്കാന്തിയോടും കൂടി അനുദിന കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ സാധിക്കുമെന്ന് മാർപ്പാപ്പാ.
അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യനാപൊളിസിൽ ഈ മാസം 17-21 വരെ ആചരിക്കപ്പെടുന്ന ദേശീയ ദിവ്യകാരുണ്യകോൺഗ്രസ്സിൽ സംബന്ധിക്കുന്നതിന് തൻറെ പ്രത്യേക പ്രതിനിധിയായി സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ പ്രോ-പ്രീഫക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെയെ നിയമിച്ചുകൊണ്ട് ലത്തീൻ ഭാഷയിൽ നല്കിയ കത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.
അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ കാര്യദർശിയായ വൈദികൻ മെക്കിൾ ഫുള്ളെർ, ദേശീയ മെത്രാൻ സംഘത്തിൻറെ, വൈദികർക്കും സമർപ്പിതർക്കും ദൈവവിളികൾക്കുമായുള്ള സമിതിയുടെ കാര്യദർശിയായ വൈദികൻ ഹൊർഹെ ടോറെസ് എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്ന പൊന്തിഫിക്കൽ ദൗത്യസംഘത്തിൽ ഉൾപ്പെടുന്നു.
സ്വർഗ്ഗീയ ഭോജനത്തിൽ നിന്നു തങ്ങൾ സ്വീകരിക്കുന്ന സാർവ്വത്രിക ദാനങ്ങളെക്കുറിച്ച് പൂർണ്ണ അവബോധമുള്ളവരാകാൻ ദിവ്യകാരുണ്യകോൺഗ്രസ്സിൽ സംബന്ധിക്കുന്ന എല്ലാവരും പ്രചോദിതരാകട്ടെയെന്ന് പാപ്പാ തൻറെ കത്തിൽ ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: