തിരയുക

കോംഗോയിലേക്കും സുഡാനിലേക്കും നടത്തിയ അപ്പസ്തോലികയാത്രാമധ്യേ ഫ്രാൻസിസ് പാപ്പാ ജൂബായിലെ വിശുദ്ധ ത്രേസ്യയുടെ കത്തീഡ്രൽ ദേവാലയത്തിനുമുന്നിൽ - ഫയൽ ചിത്രം കോംഗോയിലേക്കും സുഡാനിലേക്കും നടത്തിയ അപ്പസ്തോലികയാത്രാമധ്യേ ഫ്രാൻസിസ് പാപ്പാ ജൂബായിലെ വിശുദ്ധ ത്രേസ്യയുടെ കത്തീഡ്രൽ ദേവാലയത്തിനുമുന്നിൽ - ഫയൽ ചിത്രം  (Vatican Media)

സംഘർഷങ്ങളിൽ മുങ്ങിയ സുഡാനിൽ സമാധാനാഭ്യർത്ഥനയുമായി മെത്രാൻസമിതി

ആഫ്രിക്കൻ രാജ്യമായ സുഡാനിലെ സംഘർഷങ്ങളും സാധാരണജീവിതവും കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കെ, രാജ്യത്തെ പൊതുസമൂഹം പ്രതീക്ഷ നശിച്ചാണ് ജീവിക്കുന്നതെന്ന് ഫീദെസ് വാർത്താ ഏജൻസി. രാജ്യത്ത് സമാധാനപുനഃസ്ഥാപനം ആവശ്യപ്പെട്ട് മെത്രാൻ സമിതി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുകയും, തങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ശത്രുക്കൾക്കെതിരെ ചർച്ച നടത്തില്ലെന്ന പ്രസ്താവനയോടെ, സായുധപോരാട്ടങ്ങളുമായി സുഡാൻ സായുധസേനാനേതൃത്വം മുന്നോട്ടുപോകുമ്പോൾ, രാജ്യത്ത് സാധാരണ ജനങ്ങൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

സുഡാനിലെ സായുധസേനയും (SAF)  അർദ്ധസൈനികവിഭാഗമായ ദ്രുതകർമ്മസേനയും (RSF) തമ്മിലുള്ള സായുധസംഘർഷങ്ങൾ മൂലം സാധാരണജനം ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് സുഡാനിലെയും, തെക്കൻസുഡാനിലെയും സംയുക്തമെത്രാൻസംഘം ഓർമ്മിപ്പിച്ചു. പൊതുജനത്തിന്റെ സാധാരണജീവിതമാണ് ഇത്തരം അക്രമങ്ങൾ മൂലം താറുമാറാകുന്നതെന്ന് മെത്രാന്മാർ കുറ്റപ്പെടുത്തി. ജൂൺ അവസാനം ജൂബയിൽ വച്ചു നടന്ന മെത്രാന്മാരുടെ പൊതുസമ്മേളനത്തിന്റെ അവസാനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം സുഡാൻ മെത്രാൻസമിതി നടത്തിയത്.

ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ കീഴിലുള്ള സുഡാനിലെ സായുധസേനയും മുഹമ്മദ് ഹംദാൻ ഹെമെഡി ദഗാലോയുടെ കീഴിലുള്ള അർദ്ധസൈനികവിഭാഗമായ ദ്രുതകർമ്മസേനയും തമ്മിൽ ദീർഘനാളുകളായി പോരാടിക്കൊണ്ടിരിക്കുകയാണ്.

അർദ്ധസൈനികവിഭാഗമായ ദ്രുതകർമ്മസേന സെന്നാറിന്റെ തലസ്ഥാനമായ സിഞ്ചായിൽനിന്ന് അൻപതിനായിരത്തിലധികം ആളുകളെ ബലമായി കുടിയൊഴിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഒരു കോടിയോളം സുഡാൻ ജനതയാണ് 2023 ഏപ്രിൽ മുതലുള്ള ആഭ്യന്തരയുദ്ധത്തിൽ കുടിയൊഴിയാൻ നിർബന്ധിതരായിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2024, 15:22