മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ അന്തിമ ഘട്ടത്തിൻറെ “കർമ്മരേഖ” (Instrumentum Laboris) പ്രകാശനവേളയിൽ,09/0724 മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ അന്തിമ ഘട്ടത്തിൻറെ “കർമ്മരേഖ” (Instrumentum Laboris) പ്രകാശനവേളയിൽ,09/0724 

മെത്രാന്മാരുടെ പതിനാറാം സിനഡുയോഗത്തിൻറെ പ്രവർത്തന രേഖ!

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ രണ്ടാമത്തെതും അവസാനത്തെതുമായ ഘട്ടം വത്തിക്കാനിൽ ഈ വരുന്ന ഒക്ടോബർ 2-27 വരെയായിരിക്കും. അതിൻറെ പ്രവർത്തന രേഖ (Instrumentum Laboris) ചൊവ്വാഴ്ച പരസ്യപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ അന്തിമ ഘട്ടത്തിൻറെ “കർമ്മരേഖ” (Instrumentum Laboris) ചൊവ്വാഴ്ച (09/07/24) പ്രകാശനം ചെയ്യപ്പെട്ടു.

മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയത്തിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രെച്ച്, പതിനാറാം സിനഡുയോഗത്തിൻറെ മുഖ്യ അവതാരകൻ കർദ്ദിനാൾ ഷാൻ ക്ലോഡ് ഹൊള്ളെറിച്ച്, പ്രത്യേക കാര്യദർശികളായ മോൺസിഞ്ഞോർ റിക്കാർദൊ ബത്തോക്കിയൊ, ഫാദർ ജാക്കൊമൊ കോസ്ത എന്നിവർ പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫിസിൽ, ചൊവ്വാഴ്ച (09/07/24) നടന്ന പത്രസമ്മേളനത്തിൽ ഈ പ്രവർത്തനരേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവർത്തകർക്കായി വിശദീകരിച്ചു.

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ രണ്ടാമത്തെതും അവസാനത്തെതുമായ ഘട്ടം വത്തിക്കാനിൽ ഈ വരുന്ന ഒക്ടോബർ 2-27 വരെയായിരിക്കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വത്തിക്കാനിൽ ഈ യോഗത്തിൻറെ ഒന്നാം ഘട്ടം അരങ്ങേറിയത്.

കൂട്ടായ്മയോടെയുള്ള പ്രേഷിത ദൗത്യനിർവ്വഹണത്തിൻറെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കുന്നതിനുള്ള സുചനകളും നിർദ്ദേശങ്ങളും ഈ കർമ്മ രേഖ പ്രദാനം ചെയ്യുന്നു. ആമുഖം ഉൾപ്പടെ അഞ്ചു ഭാഗങ്ങളാണ് ഈ രേഖയ്ക്കുള്ളത്.  സഭയിൽ മഹിളകളുടെ പങ്ക്, അവരുടെ പങ്കാളിത്തവും ഉത്തരവാദിത്വവും, പ്രേഷിതമേഖലയിൽ സഭയുടെ സിനഡാത്മകത, അവസരോചിതങ്ങളായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് കാലഗതിയിൽ ആർജ്ജിച്ച ഔചിത്യബോധം, സഭയുടെ ശുശ്രൂഷകരുടെ കടമയും പ്രവർത്തനങ്ങളെക്കുറിച്ച് കണക്കുബോധിപ്പിക്കാനുള്ള അവരുടെ ഉത്തരവാദിത്വവും, പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവിധാനങ്ങളുടെ ആവശ്യകത, ക്രൈസ്തവാന്തര മതാന്തര സംഭാഷണങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങൾ പ്രധാനമായും ഈ രേഖയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പ്രത്യാശയുടെ തീർത്ഥാടകരായി പ്രയാണം തുടരാനുള്ള ക്ഷണവും ഈ പ്രവർത്തന രേഖ അതിൻറെ അവസാനം നല്കുന്നുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2024, 18:11