തിരയുക

ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ മെത്രാപ്പോലീത്താ സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക്. ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ മെത്രാപ്പോലീത്താ സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക്. 

സഹോദരങ്ങളോടുള്ള ദൈവസ്നേഹത്തിൻറെ ഉപകരണങ്ങളാകുക, മെത്രാപ്പോലീത്ത ഷെവ്ചുക്ക് !

കത്തോലിക്കാസഭയുടെ ഉപവപ്രവർത്തന സംഘടനായ കാരിത്താസിൻറെ ഉക്രൈയിൻ ഘടകമായ, കാരിത്താസ് ഉക്രൈയിനിൻറെ മുപ്പതാം വാർഷികാചരണം. കാരിത്താസിൻറെ മൂന്നു പതിറ്റാണ്ടത്തെ പ്രവർത്തനത്തെക്കുറിച്ച് മെത്രാപ്പോലീത്ത ഷെവ്ചുക്ക്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്നേഹിക്കാൻ കഴിവുള്ളവരാകയാൽ നാം, നമ്മുടെ അയക്കാരോടുള്ള ദൈവസ്നേഹത്തിൻറെ ഉപകരണങ്ങളായി മാറണമെന്ന്  ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായ മെത്രാപ്പോലീത്താ സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക്.

കത്തോലിക്കാസഭയുടെ ഉപവപ്രവർത്തന സംഘടനായ കാരിത്താസിൻറെ ഉക്രൈയിൻ ഘടകമായ, കാരിത്താസ് ഉക്രൈയിനിൻറെ മുപ്പതാം വാർഷികാചരണ വേളയിൽ, ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി (25/07/24) വ്യാഴാഴ്‌ചയാണ്, അദ്ദേഹം ഈ പ്രചോദനം പകർന്നത്.

ഉക്രൈയിനിലെ കാരിത്താസിൻറെയും അന്താരാഷ്ട്ര സഹായ സംഘടനകളുടെയും പ്രതിനിധികൾ, ഉക്രൈയിനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് വിസ്വൽദാസ് കുൽബൊക്കാസ്, ഖാർക്കിവിലെ എക്സാർക്കേറ്റ് ബിഷപ്പ് വാസിൽ തുച്ചപ്പെറ്റ്സ് തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ഉക്രൈയിൻ കാരിത്താസിൻറെ മുന്നു പതിറ്റാണ്ടത്തെ ജീവിതം നവോത്ഥാനം, സാമൂഹ്യ നീതി, യുദ്ധം എന്നീ മൂന്നു വാക്കുകൾകൊണ്ട് വിശദീകരിക്കാനാകുമെന്നും ഈ ഓരോ ഘട്ടത്തിലും ഈ സംഘടന സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും മെത്രാപ്പോലിത്ത സ്വിയത്തൊസ്ലാവ് പറഞ്ഞു. ഉക്രൈയിനിലെ സാമൂഹിക സേവന പാരമ്പര്യങ്ങൾക്ക് പുനർജീവനേകാനും സാമൂഹിക നീതിക്ക് വേണ്ടി പോരാടാനും യുദ്ധത്തിൻറെ പ്രഹരമേറ്റ ദശലക്ഷക്കണക്കിന് ഉക്രൈയിൻകാർക്ക് മാനുഷിക സഹായം നൽകാനും ഈ കാരിത്താസ് സംഘടന പരിശ്രമിച്ചത് അദ്ദേഹം അനുസ്മരിച്ചു. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടി കാരിത്താസിൻറെ പുതിയ ശൃംഘലകകൾ തീർക്കേണ്ടതിൻറെ ആവശ്യകതയും മെത്രാപ്പോലീത്ത ഷെവ്ചുക്ക് ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2024, 11:43