തിരയുക

ആഫ്രിക്കൻ സഭാകൂട്ടായ്മ ആഫ്രിക്കൻ സഭാകൂട്ടായ്മ  

മാരകലഹരിവസ്തുക്കളുടെ ഉപയോഗം ആഫ്രിക്കൻ സഭയെ ആശങ്കപ്പെടുത്തുന്നു

പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ മാരകലഹരിവസ്തുക്കളുടെ ഉപഭോക്തൃ വിപണികളായി മാറുന്നത് ആഫ്രിക്കൻ സഭയെ ഏറെ ആശങ്കകളിലാഴ്ത്തുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കൊക്കൈൻ, സിന്തറ്റിക് മയക്കുമരുന്നുകൾ തുടങ്ങിയ അതിരൂക്ഷമായ മാരകലഹരിവസ്തുക്കളുടെ ഉപഭോക്തൃ വിപണികളായി പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങൾ, പ്രത്യേകമായും ഗിനിയ ബിസൌ പോലെയുള്ള രാജ്യങ്ങൾ മാറുന്നത് സഭയെ ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് സഭാനേതൃത്വം ഇറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിക്കുന്നു.  മയക്കുമരുന്നുകളുടെ ഉപഭോഗവും, കയറ്റുമതിയും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നത് ഏവർക്കും ഒരു ഭീഷണിയാണെന്നും എടുത്തു പറയുന്നു. ഗിനിയ ബിസാവിലെ വൈദികരുടെ സമ്മേളനത്തിന്റെ അവസാനത്തിലാണ് ഈ പ്രസ്താവനകൾ പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ അന്തർദേശീയ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും, ഈ മയക്കുമരുന്ന് തൊഴിൽ കാരണമാക്കിയിട്ടുണ്ട്. 2000-കളുടെ തുടക്കം മുതൽ ഗിനിയ ബിസാവുവിനെ തെക്കേ അമേരിക്കയിൽ നിന്ന് പശ്ചിമാഫ്രിക്ക, സഹേൽ, തുടർന്ന് വടക്കേ ആഫ്രിക്ക എന്നിവ വഴി യൂറോപ്പിലേക്ക് വരുന്ന കൊക്കെയ്ൻ കടത്തിൻ്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റിയത് ഇന്നും തിരുത്താത്ത ഒരു തെറ്റാണെന്നും പ്രസ്താവനയിൽ പറയുന്നു. കൊക്കെയ്ൻ മാത്രമല്ല, എല്ലാത്തിനുമുപരിയായി കുഷ് എന്നറിയപ്പെടുന്ന മയക്കുമരുന്ന് പദാർത്ഥങ്ങളുടെ മിശ്രിതവും ഇന്ന് മനുഷ്യജീവന് ഭീഷണിയുയർത്തുന്നു.

മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ ഗിനിയ ബിസൌ രാജ്യത്തിലെ ഭരണാധികാരികളോടുള്ള സഹകരണവും വൈദികർ വാഗ്ദാനം ചെയ്തു. ആസക്തിയുടെ ഉയർന്ന സാധ്യതയും, നിരവധി ആരോഗ്യപ്രശ്നങ്ങളുമാണ് ഈ ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ട് സമൂഹത്തിലും, രാജ്യത്തും ഭീഷണിയായി നിലനിൽക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2024, 12:35