തിരയുക

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല, യുദ്ധം വിതച്ച നാശാവശിഷ്ടങ്ങൾക്കിടയിൽ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല, യുദ്ധം വിതച്ച നാശാവശിഷ്ടങ്ങൾക്കിടയിൽ 

മദ്ധ്യപൂർവ്വദേശത്തെ സമാധാനത്തിനായി പ്രാർത്ഥിക്കുക, കർദ്ദിനാൾ പിത്സബാല്ല!

സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് സമാധാനത്തിനായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിൻറെ കത്ത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിദ്വേഷവും പ്രതികാരബുദ്ധിയും അവജ്ഞയും സംഘർഷം വർദ്ധമാനമാക്കുകയും പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകളെ അകറ്റുകയുമാണ് ചെയ്യുന്നതെന്ന്  ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ്, കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല.

സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് സമാധാനത്തിനായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് ഒമ്പതാം തീയതി വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ഇടയ ലേഖനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

ജനങ്ങളുടെ ജീവിതം വേദനാപൂർണ്ണമായി സഹനപാതയിലൂടെ നീങ്ങുന്ന അവസ്ഥയിൽ ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്ന പാത്രിയാർക്കീസ് പിത്സബാല്ല ഭാവിയെക്കുറിച്ചും പ്രശാന്തമായ ബന്ധങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിനു പറ്റിയ ആളുകളെയും സംവിധാനങ്ങളെയും കണ്ടെത്തുക ദുഷ്ക്കരമായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് പരിദേവിക്കുന്നു. ആകയാൽ സംഘർഷങ്ങൾക്കറുതി വരുത്തുന്നതിന് വേണ്ടി സ്വർഗ്ഗാരോപിത നാഥയോടു പ്രാർത്ഥിക്കുക സുപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

വിശുദ്ധനാടിനും ആ പ്രദേശത്തെ ജനങ്ങൾക്കും മാനവരാശിക്കു മുഴുവനും അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും ദാനം ലഭിക്കുന്നതിനായി അവളുടെ മാദ്ധ്യസ്ഥ്യം തേടാനുള്ള ഒരു ചെറു സമാധാന പ്രാർത്ഥയും പാത്രിയാർക്കീസ് പിത്സബാല്ല നല്കിയിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2024, 12:34