തിരയുക

റഷ്യ - ഉക്രൈൻ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ റഷ്യ - ഉക്രൈൻ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ   (AFP or licensors)

ഉക്രേനിയൻ കുടുംബാംഗങ്ങൾക്ക് ആതിഥ്യമരുളി ഇറ്റാലിയൻ സഭ

വർഷങ്ങളായി നിലനില്ക്കുന്ന യുദ്ധം ഏറെ യാതനകൾ നൽകിയ ഉക്രൈൻ ജനതയ്ക്ക് അവധിക്കാല സന്തോഷം പകരുവാൻ ഇറ്റലിയിലെ വിവിധ രൂപതകളിൽ നിന്നുമുള്ള കുടുംബങ്ങൾ സന്നദ്ധതയറിയിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യുദ്ധത്തിന്റെ കെടുതികൾ ഏറെ ആഘാതമേല്പിച്ച ഉക്രൈനിലെ ജനതയ്ക്ക്, അവരുടെ അവധിക്കാലം കൂടുതൽ മാനസിക സ്വാതന്ത്ര്യത്തോടെ ചിലവഴിക്കുവാൻ ഇറ്റലിയിലെ വിവിധ കുടുംബങ്ങൾ അവരെ സ്വീകരിക്കുവാനായി സന്നദ്ധതയറിയിച്ചു.  " 'കൂട്ടായ്മയിലാണ് കൂടുതൽ മനോഹാരിത' എന്ന പ്രമേയം അടിസ്ഥാനമാക്കിക്കൊണ്ടാണ്, വിവിധ രൂപതകളുടെ നേതൃത്വത്തിൽ ബൃഹത്തായ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇതിനോടകം ഉക്രൈനിൽ നിന്നുമെത്തിയ ഒരു സംഘം യുവാക്കളെ ആഗസ്റ്റ് മാസം ഒൻപതാം തീയതി വൈകുന്നേരം ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി സന്ദർശിക്കുകയും, അവരുമായി സംസാരിക്കുകയും ചെയ്യും.

കാരിത്താസ് സംഘടന, സഭാനേതൃത്വവുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി മുൻപോട്ടുകൊണ്ടുപോകുന്നത്. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ കുടുംബങ്ങൾക്കായുള്ള കാര്യാലയമാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.  യുദ്ധം തുടങ്ങിയ വർഷം  മുതൽ, ഓരോ  തവണയും ഉക്രൈൻ കുടുംബങ്ങൾക്ക് ഇറ്റാലിയൻ കുടുംബങ്ങൾ ആതിഥ്യമരുളിയിട്ടുണ്ട്. 2022 ൽ 218 ആളുകളെയും, 2023 ൽ 542 ആളുകളെയും ഇപ്രകാരം ഇറ്റലിയിൽ സ്വീകരിച്ചിട്ടുണ്ട്.

ഏകദേശം പത്തു രൂപതകളിൽ നിന്നുള്ള കുടുംബങ്ങളാണ് ഉക്രൈനിൽ നിന്നുള്ള ആളുകളെ സ്വീകരിക്കുന്നത്. രണ്ട് വർഷത്തിലേറെയായി, ഭൂഗർഭ ബങ്കറുകളിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായവരും ബോംബാക്രമണത്തെ ഭയന്ന് ജീവിക്കുന്നവരും ഇറ്റലിയിൽ ചിലവഴിക്കുന്ന സമയം മാനസികമായ പിരിമുറുക്കങ്ങൾ  കുറയ്ക്കുവാൻ സഹായകരമാകുമെന്നും അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്രിയാത്മകവും സജീവവുമായ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനും സാമൂഹികവൽക്കരിക്കാനും കെട്ടിപ്പടുക്കാനുമുള്ള അവസരങ്ങൾ നൽകാൻ അവരെ സഹായിക്കുക എന്നതാണ് പ്രവർത്തനങ്ങളുടെ ലക്‌ഷ്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2024, 14:49