തിരയുക

ഇറ്റലിയിലെ പൊംപെയി അതിരൂപതയുടെ ആർച്ചുബിഷപ്പ് തൊമ്മാസൊ കപുത്തൊ ഇറ്റലിയിലെ പൊംപെയി അതിരൂപതയുടെ ആർച്ചുബിഷപ്പ് തൊമ്മാസൊ കപുത്തൊ 

ദുർബ്ബലരെ സഹായിക്കുന്നതിലൂടെ സമാധാനം കെട്ടിപ്പടുക്കുന്നു, ആർച്ചുബിഷപ്പ് കപൂത്തൊ!

പൊംപെയിലുള്ള ജപമാല നാഥയുടെ ദേവലായത്തിൽ വെള്ളിയാഴ്ച (23/08/24) തീർത്ഥാടനത്തിനെത്തിയ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ലയ്ക്ക് പൊംപെയി അതിരൂപതയുടെ ആർച്ചുബിഷപ്പ് സ്വാഗതമോതി. കൊന്തനമസ്കാരവും സമാധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം തദ്ദവസരത്തിൽ പരാമർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജപമാല പ്രാർത്ഥന അതിൻറെ സ്വഭാവത്താൽത്തന്നെ സമാധാനോന്മുഖമാണെന്ന് ഇറ്റലിയിലെ പൊംപെയി അതിരൂപതയുടെ ആർച്ചുബിഷപ്പ് തൊമ്മാസൊ കപൂത്തൊ.

പൊംപെയിലുള്ള ജപമാല നാഥയുടെ ദേവലായത്തിൽ വെള്ളിയാഴ്ച (23/08/24) തീർത്ഥാടനത്തിനെത്തിയ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ഥ പിത്സബാല്ലയ്ക്ക്  സ്വാഗതമോതവെയാണ് അദ്ദേഹം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

നമ്മുടെ സമാധാനം തന്നെയായ സമാധാനരാജനായ ക്രിസ്തുവിനെ ധ്യാനിക്കുന്നതാണ് ജപമാല പ്രാർത്ഥന എന്നതു തന്നെയാണ് ആ പ്രാർത്ഥനയ്ക്ക് ഈ സവിശേഷത പകരുന്നതെന്ന് ആർച്ചുബിഷപ്പ് കപൂത്തൊ വിശദീകരിച്ചു.

ഏറ്റം ബലഹീനരായവരെ, ദുരിതാവസ്ഥകളിൽ കഴിയുന്ന കുട്ടികളെയും നവജാതശിശുക്കളെയും അമ്മമാരെയും അംഗവൈകല്യം സംഭവിച്ചവരെയും ദരിദ്രരെയും സഹായിക്കുകവഴി സമാധാനം സംസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എവിടെയും സമാധാനത്തിൻറെ വിത്തുവിതയ്ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ആർച്ചുബിഷപ്പ് ഓർമ്മിപ്പിക്കുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2024, 11:54