നിക്കരാഗ്വയിലെ വിശ്വാസികൾ സ്വാതന്ത്ര്യത്തിനായി നിക്കരാഗ്വയിലെ വിശ്വാസികൾ സ്വാതന്ത്ര്യത്തിനായി 

നിക്കരാഗ്വ ഏഴു വൈദികരെ അറസ്റ്റുചെയ്ത് നാടുകടത്തി!

നിക്കരാഗ്വയിൽ അറസ്റ്റു ചെയ്യപ്പട്ട 7 വൈദികർ എട്ടാംതീയതി വ്യാഴാഴ്‌ച റോമിൽ എത്തി. അന്നാട്ടിൽ വൈദികർ നാടുകടത്തപ്പെടുന്നത് ഇത് അഞ്ചാം തവണയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കാസഭാവിരുദ്ധ നടപടികൾ നിർബ്ബാധം തുടരുന്ന മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ അറസ്റ്റു ചെയ്യപ്പെട്ട ഏഴു വൈദികരെ റോമിലേക്ക് നാടുകടത്തി.

ആഗസ്റ്റ് 7-ന് ബുധനാഴ്ച നാടുകടത്തപ്പെട്ട ഈ വൈദികർ എട്ടാംതീയതി വ്യാഴാഴ്‌ച റോമിൽ എത്തി.

വിക്ടർ ഗോദോയ്, ഹയിറൊ പ്രവീയ, സിൽവിയ റൊമേരൊ, എദ്ഗാർ സ്കാസ, ഹാർവിൻ തോറെസ്, ഉലീസെസ് വേഗ, മർലോൻ വെലാസ്ക്കെസ് എന്നീ വൈദികരാണ് ഇപ്പോൾ റോമിൽ എത്തിയിരിക്കുന്നത്. ഈ വൈദികർ മത്തഗാൽപ, എസ്തേലി എന്നീ രൂപതകളിൽ പെട്ടവരാണ്.

ഇത് അഞ്ചാം തവണയാണ് നിക്കരാഗ്വ വൈദികരെ നാടുകടത്തുന്നത്. 2022 ഒക്ടോബറിലും 2023 ഫെബ്രുവരിയിലും രണ്ടു സംഘം വൈദികർ അമേരിക്കൻ ഐക്യനാടുകളിലേക്കും 2023 ഒക്ടോബറിലും 2024 ജനുവരിയിലുമായി മറ്റു രണ്ടു സംഘം വൈദികർ റോമിലേക്കും നാടുകടത്തപ്പെട്ടിരുന്നു. റോമിലേക്ക് അയക്കപ്പെട്ടവരിൽ റൊളാന്തൊ ആൽവരെസ്, ഇസിദോറൊ മോറ എന്നീ രണ്ടു മെത്രാന്മാരും ഉൾപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2024, 12:43