തിരയുക

നിക്കരാഗ്വയിൽ വിശ്വാസികൾ പ്രാർത്ഥനയിൽ നിക്കരാഗ്വയിൽ വിശ്വാസികൾ പ്രാർത്ഥനയിൽ  (AFP or licensors)

നിക്കരാഗ്വയുടെ സർക്കാർ കത്തോലിക്കാസഭാവിരുദ്ധ നടപടികളുമായി മുന്നോട്ട്!

സഭയ്ക്കും മതസ്ഥാപനങ്ങൾക്കും സാമ്പത്തിക കടിഞ്ഞാണുമായി നിക്കരാഗ്വയുടെ സർക്കാർ. ലഭിക്കുന്ന സംഭാവനകൾ ദാനങ്ങൾ എന്നിവയ്ക്ക് നികുതി ഏർപ്പെടുത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ വിശ്വാസികൾ കത്തോലിക്കാ സഭയ്ക്കു നല്കുന്ന ദാനങ്ങൾക്കും സംഭാവനകൾക്കും നികുതി ചുമത്താനുള്ള നീക്കം അന്നാടിൻറെ പ്രസിഡൻറ് ദാനിയെൽ ഓർത്തേഗയുടെ നേതൃത്വത്തിലുള്ള സാൻറിനിസ്റ്റ ഭരണകൂടം നടത്തുന്നു.

നിക്കരാഗ്വയിലെ ദിപ്പത്രം ല പ്രെസ്നയെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയൻ വാർത്താ ഏജൻസി ആൻസയാണ് (ANSA) ഈ വിവരം നല്കിയത്.

സാമ്പത്തികവരുമാനത്തിന് നികുതി നല്കുന്നതിൽ നിന്ന് സഭകളെയും ഇതര മതസ്ഥാപനങ്ങളെയും ഒഴിവാക്കുന്ന നിയമ ഭാഗം, അതായത്, സാമ്പത്തിക നിയമത്തിലെ മുപ്പത്തരണ്ടാം വകുപ്പിലെ മൂന്നാം പരിച്ഛേദം റദ്ദാക്കാനാണ് സർക്കാരിൻറെ നീക്കം.

ഈ നടപടിയുണ്ടായാൽ സഭയ്ക്കും മതസ്ഥാപനങ്ങൾക്കുമുള്ള സംഭാവനകളും ദാനങ്ങളുമെല്ലാം വരുമാനനികുതിയുടെ പരിധിക്കുള്ളിലാകും.

മെത്രാന്മാരെയും വൈദികരെയും സെമിനാരിവിദ്യാർത്ഥികളെയും സമർപ്പിതരെയുമൊക്കെ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തു കൊണ്ട് സർക്കാർ സഭയെ പീഢിപ്പിക്കുന്നതു തുടരുന്നതിനു പുറമെയാണ് സാമ്പത്തികതലത്തിൽ കടിഞ്ഞാണിടാനുള്ള ഈ നീക്കം.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2024, 12:39