തിരയുക

പാപുവ ന്യു ഗിനിയുടെ പ്രകൃതി സൗന്ദര്യം പാപുവ ന്യു ഗിനിയുടെ പ്രകൃതി സൗന്ദര്യം  (AFP or licensors)

പാപുവ ന്യുഗിനിയിൽ ദൈവവിളികൾ സമൃദ്ധമാകുന്നു!

പ്രേഷിത പ്രവർത്തനം പാപുവ ന്യുഗിനിയിൽ ദൈവവിളികളുടെ വർദ്ധനവിന് സഹായകമാകുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ ഇടയസന്ദർശനം പാർത്തിരിക്കുന്ന ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയിൽ വർഷന്തോറും ദൈവവിളികൾ വർദ്ധിച്ചുവരികയാണെന്ന് പ്രാദേശിക സഭാവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരം നല്കിയത്.

അന്നാട്ടിൽ നടക്കുന്ന പ്രേഷിതപ്രവർത്തനമാണ് ഈ വർദ്ധനവിന് ഒരു കാരണമെന്നും പാപുവ ന്യൂഗിനിയിലെ യുവസഭയിൽ ഗോത്രവർഗ്ഗങ്ങളിൽ നിന്ന് നിരവധി ദൈവവിളികൾ ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടിൽ കാണുന്നു.

അന്നാട്ടിലെ നാലു മേജർ സെമിനാരികളിൽ രണ്ടെണ്ണത്തിലെ കണക്കനുസരിച്ച് 2023-2024 അദ്ധ്യായന വർഷത്തിൽ വൈദികാർത്ഥികളുടെ സംഖ്യ 159 ആണ്. ഇത് മുൻ അദ്ധ്യായന വഷത്തിൽ നൂറോളം മാത്രമായിരുന്നു.

സെപ്റ്റംബർ ആറാം തീയതിയായിരിക്കും പാപ്പാ പാപുവ ന്യൂഗിനിയിലെത്തുക. അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കുന്ന പാപ്പാ ഒമ്പതാം തിയതിവരെയായിരിക്കും അന്നാട്ടിൽ ചിലവഴിക്കുക. പാപുവ ന്യുഗിനിയിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്, ഏതാണ്ട് 20 ലക്ഷം. ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും പാപ്പാ സന്ദർശിക്കുന്നുണ്ട്. ഇക്കൊല്ലം സെപ്റ്റംബർ 2-13 വരെയാണ് പാപ്പായുടെ ഈ ഇടയസന്ദർശന പരിപാടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2024, 12:36