രക്തസാക്ഷിത്വത്തെയും ജീവദാനത്തെയും അധികരിച്ച് ഒരു സമ്മേളനം!
നവംബർ 11-14 വരെ റോമിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തിൻറെ പ്രമേയം “ഇതിലും വലിയ സ്നേഹമില്ല, നിണസാക്ഷിത്വവും ജീവൻറെ ദാനവും” എന്നതായിരിക്കും
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിണസാക്ഷിത്വത്തെയും ആത്മദാനത്തെയും അധികരിച്ച് ഒരു സമ്മേളനം റോമിൽ നവംബർ 11-14 വരെ നടക്കും.
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ സമ്മേളനത്തിന് ആതിഥ്യമരുളുക അഗസ്തീനിയാനും പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടായിരിക്കും.
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ സമ്മേളനെ ഉദ്ഘാടനം ചെയ്യും.
“ഇതിലും വലിയ സ്നേഹമില്ല, നിണസാക്ഷിത്വവും ജീവൻറെ ദാനവും” എന്നതായിരിക്കും ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
14 September 2024, 12:18