മെത്രാന്മാരുടെ പതിനാറാം സിഡുയോഗത്തിനു തുടക്കം, ഒക്ടോബർ രണ്ടിന്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണസമ്മേളനത്തിൻറെ രണ്ടാംഘട്ടത്തിന് ഒക്ടോബർ 2-ന്, ബുധനാഴ്ച, വത്തിക്കാനിൽ തുടക്കമാകും.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ന് ഫ്രാൻസീസ് പാപ്പായുടെ മുഖ്യകർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമൂഹ ദിവ്യബലിയോടെ ആയിരിക്കും ഈ സിനഡു സമ്മേളനം ആരംഭിക്കുക. ഈ ദിവ്യബലിയിൽ 70-ൽപ്പരം കർദ്ദിനാളാന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പെടെ മൊത്തം നാനൂറോളം പേർ സഹകാർമ്മികരായിരിക്കും.
ഈ സിനഡുയോഗത്തിന് ഒരുക്കമായ ദ്വിദിന ധ്യാനം തിങ്കൾ, ചൊവ്വ ദിനങ്ങളിൽ നടന്നു. ഈ സിനഡു സമ്മേളനത്തിൻറെ സാർവ്വത്രികസഭാതലത്തിലുള്ള പ്രഥമ ഘട്ടം വത്തിക്കാനിൽ 2023 ഒക്ടോബറിലായിരുന്നു. 2021-ലായിരുന്നു പ്രാദേശിക സഭാതലത്തിൽ ഈ സിനഡിൻറെ വിവിധ ഘട്ടങ്ങൾ ആരംഭിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: