ഭാരതത്തിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആന്ധപ്രദേശിലെ നെല്ലൂർ, തമിഴ് നാട്ടിലെ വെല്ലൂർ, പശ്ചിമബംഗാളിലെ ബഗദോഗ്ര,
മഹാരാഷ്ട്രയിലെ വസായി എന്നീ രൂപതകൾക്ക് പുതിയ ഭരണാദ്ധ്യക്ഷനമാരെ നല്കിക്കൊണ്ട് ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (09/11/24 ഉത്തരവ് പുറപ്പെടുവിച്ചു.
നെല്ലൂർ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫാദർ അന്തോണി ദാസ് പിള്ളിയെയും വെല്ലൂർ രൂപതയുടെ ഭരണസാരഥിയായി ഫാദർ അംബ്രോസ് പിച്ചൈമുത്തുവിനെയും ബഗ്ദോഗ്ര രൂപതയുടെ മെത്രാനായി ബിഷപ്പ് പോൾ സിമിക്കിനെയും വസായി രൂപതയുടെ മെത്രാനായി തോമസ് ഡിസുസയെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.
നിയുക്ത മെത്രാൻ അന്തോണി ദാസ് പില്ലി ആന്ധപ്രദേശിയലെ ദൊണക്കോണ്ടയിൽ 1973 ആഗസ്റ്റ് 24-നാണ് ജനിച്ചത്. നിയുക്തമെത്രാൻ അംബ്രോസ് പിച്ചൈമുത്തു ചെയ്യൂർ സ്വദേശിയാണ്. 1966 മെയ് 3-നായിരുന്നു ജനനം. ബിഷപ്പ് പോൾ സിമിക് ജിത്ദുബ്ലിംഗിൽ 1963 ആഗസ്റ്റ് 7-നു ജനിച്ചു. നിയുക്തമെത്രാൻ തോമസ് ഡിസൂസ വസായി രൂപതയിലെ തന്നെ ചുൾനെയിൽ 1970 മാർച്ച് 23-ന് ജനിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: