തിരയുക

യുവതീയുവാക്കാൾ ഫ്രാൻസീസ് പാപ്പായോടൊപ്പം, ഒരു ഫയൽ ചിത്രം 2023 യുവതീയുവാക്കാൾ ഫ്രാൻസീസ് പാപ്പായോടൊപ്പം, ഒരു ഫയൽ ചിത്രം 2023 

മുപ്പത്തിയൊമ്പതാം ലോകയുവജന ദിനം നവമ്പർ 24-ന് ആചരിക്കപ്പെടുന്നു.

ലോകയുവജനദിനം പ്രാദേശിക സഭാതലത്തിൽ, ക്രിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ. “കർത്താവിൽ പ്രത്യാശ വയ്ക്കുന്നവർ അക്ഷീണം നടക്കുന്നു” എന്നതാണ് ഇക്കൊല്ലം ഈ ദിനാചരണത്തിൻറെ പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുരാജൻറെ തിരുന്നാൾദിനത്തിൽ, നവമ്പർ 24-ന് പ്രാദേശിക സഭാതലത്തിൽ ലോകയുവജനദിനം ആചരിക്കുന്നു.

മുപ്പത്തിയൊമ്പതാമത്തെതായ ഈ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സഘോഷമായ സമൂഹദിവ്യബലി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയി ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ന് അർപ്പിക്കപ്പെടും.

“കർത്താവിൽ പ്രത്യാശ വയ്ക്കുന്നവർ അക്ഷീണം നടക്കുന്നു” എന്നതാണ് ഈ ദിനാചരണത്തിൻറെ പ്രമേയം. ഏശയ്യാ പ്രവാചകൻറെ പുസ്തകം നാല്പതാം അദ്ധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെതായ വാക്യത്തിൽ നിന്നെടുത്തതാണിത്.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ്,  സഭയിൽ യുവജനദിനാചരണം ഏർപ്പെടുത്തിയത്. ഇതിൻറെ തുടക്കം 1985-ലായിരുന്നു. 1986 മുതൽ 2020 വരെ പ്രാദേശിക സഭകളിൽ ഈ ആചരണം ഓശാന ഞായറാഴ്ചയായിരുന്നു. 2020-ൽ ഫ്രാൻസീസ് പാപ്പായാണ് ഈ ആഘോഷം, 2021 മുതൽ ക്രിസ്തുരാജൻറെ തിനുന്നാൾ ദിനത്തിലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2024, 12:45