തിരയുക

റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ മോസ്കൊ പാത്രിയാർക്കേറ്റിൻറെ വിദേശ സഭാബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുർവെവിച്ച് സെവ്രിയുക്ക്, 03/05/2023 വത്തിക്കാനിൽ പൊതുദർശന വേളയിൽ റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ മോസ്കൊ പാത്രിയാർക്കേറ്റിൻറെ വിദേശ സഭാബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുർവെവിച്ച് സെവ്രിയുക്ക്, 03/05/2023 വത്തിക്കാനിൽ പൊതുദർശന വേളയിൽ  (ANSA)

ബഹറിനിലെ സഭ ആതിഥ്യത്തിൻറെയും സ്നേഹത്തിൻറെയും പ്രതീകം!

ഉത്തര അറേബിയ കത്തോലിക്കാ വികാരിയാത്തിൻറെ അറേബിയ നാഥയുടെ നാമത്തിലുള്ള കത്തീദ്രൽ, മെത്രാപ്പോലീത്ത അന്തൊണിയ് യുർവെവിച്ച് സെവ്രിയുക്ക് നേതൃത്വത്തിലുള്ള റഷ്യൻ ഓർത്തഡോക്സ് പ്രതിനിധി സംഘം അടുത്തയിടെ സന്ദർശിച്ചു. ബഹറിനിലെ സഭയ്ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉപരി ഏകതാനതയും സമാധാനവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ മോസ്കൊ പാത്രിയാർക്കേറ്റിൻറെ വിദേശ സഭാബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുർവെവിച്ച് സെവ്രിയുക്ക്.

ഉത്തര അറേബിയ കത്തോലിക്കാ വികാരിയാത്തിൻറെ അറേബിയ നാഥയുടെ നാമത്തിലുള്ള കത്തീദ്രൽ അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള റഷ്യൻ ഓർത്തഡോക്സ് പ്രതിനിധി സംഘം അടുത്തയിടെ സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.  ക്രൈസ്തവാന്തര മതാന്തര സംവാദങ്ങളും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതിൽ ഒരു നാഴികക്കല്ലാണ് ഈ സന്ദർശനമെന്ന് മെത്രാപ്പോലിത്ത സെവ്റിയുക്ക് അഭിപ്രായപ്പെട്ടു.

ബഹറിനിലെ വിവിധ ആരാധനാലയങ്ങളുടെ തലവന്മാരുമായി നടന്ന കുടിക്കാഴ്ചയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, ഭിന്ന മത വിശ്വാസം പുലർത്തുന്ന സഹോദരീസഹോദരന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അന്നാട്ടിലെ ഭിന്ന മതവിശ്വാസങ്ങളും സംസ്കാരങ്ങളുമായി ധാരണയും ഐക്യവും ഊട്ടിവളർത്തുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മെത്രാപ്പോലിത്ത സെവ്റിയുക്ക് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2024, 12:07