ക്രൈസ്തവസഭയിലെ ആദ്യ നിണസാക്ഷിയാ വിശുദ്ധ  സ്റ്റീഫനെ, കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിക്കുന്ന രംഗം ചിത്രകാരൻ ലുയീജി തല്യഫേറിയുടെ ( Luigi Tagliaferri 1841-1927) ഭാവനയിൽ. ക്രൈസ്തവസഭയിലെ ആദ്യ നിണസാക്ഷിയാ വിശുദ്ധ സ്റ്റീഫനെ, കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിക്കുന്ന രംഗം ചിത്രകാരൻ ലുയീജി തല്യഫേറിയുടെ ( Luigi Tagliaferri 1841-1927) ഭാവനയിൽ. 

പീഢിത ക്രൈസ്തവർക്കായുള്ള പ്രാർത്ഥനാദിനം!

ജർമ്മനിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിലാണ് അനുവർഷം ഡിസംബർ 26-ന് പിഢിതക്രൈസ്തവർക്കായുള്ള ദിനം ആചരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജർമ്മനിയിലെ കത്തോലിക്കാസഭ പീഡിത ക്രൈസ്തവർക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിച്ചു.

പ്രഥമ ക്രൈസ്തവ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഡിസംബർ 26-ന്, വ്യാഴാഴ്‌ച ആണ് ഈ ദിനം ആചരിക്കപ്പെട്ടത്.

ജർമ്മനിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിലാണ് അനുവർഷം ഡിസംബർ 26-ന് ഈ ദിനം ആചരിക്കുന്നത്.  ലോകത്തിൻറെ വിവിധഭാഗങ്ങളിൽ വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടന്നവർക്കു വേണ്ടിയുള്ള പ്രത്യേക നയോഗത്തോടുകൂടി അന്നേ ദിവസം ദിവ്യബലി അർപ്പിക്കുകയും അവരെ സഹായിക്കുന്നതിനായി ധനശേഖരണം നടത്തുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 December 2024, 11:47