തിരയുക

റോം രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക റോം രൂപതയുടെ കത്തീദ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക  (Vatican Media)

റോമിൽ മൂന്നാമത്തെ വിശുദ്ധ വാതിൽ തുറക്കപ്പെടുന്നു!

വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധ വാതിൽ ഡിസംബർ 29-ന് ഞായറാഴ്ച തുറക്കും.റോമിൻറെ മെത്രാനായ പാപ്പായുടെ റോം രൂപതാവികാരി ജനറാൾ കർദ്ദിനാൾ ബൽദസാരെ റെയീനയായിരിക്കും ഈ വിശുദ്ധ വാതിൽ തുറക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോം രൂപതയുടെ കത്തീദ്രൽ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധ വാതിൽ ഡിസംബർ 29-ന് ഞായറാഴ്ച തുറക്കും.

റോമിൻറെ മെത്രാനായ പാപ്പായുടെ റോം രൂപതാവികാരി ജനറാൾ കർദ്ദിനാൾ ബൽദസാരെ റെയീനയായിരിക്കും തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നതും ഈ വിശുദ്ധ വാതിൽ തുറക്കുന്നതും. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് ആയിരിക്കും തിരുക്കർമ്മം ആരംഭിക്കുക.

ഈ ജൂബിലി വത്സരത്തിൽ റോമിൽ 5 വിശുദ്ധവാതിലുകളാണ് തുറക്കപ്പെടുന്നത്. ഡിസംബർ 24-ന് വൈകുന്നേരം വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസീസ് പാപ്പാ തുറന്നതോടെ ജൂബിലിവർഷത്തിനു തുടക്കമായി. അതിനു ശേഷം പാപ്പാ ഡിസംബർ 26-ന് റോമിലെ റെബീബിയയിലുള്ള കാരാഗൃത്തിലെ കപ്പേളയിൽ വിശുദ്ധ വാതിൽ തുറക്കുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു തടവറയിൽ വിശുദ്ധ വാതിൽ തുറക്കപ്പെട്ടത്.

ഇനി, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടേതിനു പുറമെ, റോമിൽ തുറക്കപ്പെടാനുള്ളത് രണ്ടു വിശുദ്ധ വാതിലുകളാണ്. പേപ്പൽ ബസിലിക്കളിൽ ഒന്നായ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിൽ 2025 ജനുവരി 1-നും റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ജനുവരി 5-നും ആയിരിക്കും തുറക്കപ്പെടുക.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2024, 12:30