നമ്മുടെ ഇത്തിരികളിൽ വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവസ്നേഹത്തിന് കഴിയും
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നമുക്കുള്ളതെല്ലാം നാം വിട്ടുകൊടുത്താൽ ഫലം നല്‍കാന്‍ സാധിക്കുമെന്നും അതാണ് ദൈവം നമ്മോടു ആവശ്യപ്പെടുന്നതെന്നും ഓർമ്മപ്പെടുത്തിയ പാപ്പാ, ദൈവത്തിന്‍റെ സര്‍വ്വശക്തി എന്നത് താഴ്‌മയാണെന്നും നമ്മുടെ ഇത്തിരികളോടു ചേർന്നു വലിയ കാര്യങ്ങളെ പൂർത്തീകരിക്കാൻ സ്നേഹത്തിനു മാത്രമേ കഴിയുകയുള്ളവെന്നും ദിവ്യ കാരുണ്യം നമ്മെ ഇത് പഠിപ്പിക്കുന്നുവെന്നും, കാരണം ദൈവം തന്നെത്തന്നെ ഒരു ചെറിയ അപ്പകഷണത്തില്‍ ഉൾക്കൊണ്ടിരിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ചു.
ലളിതവും, അത്യന്താപേക്ഷിതവുമായ അപ്പം മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു പാപ്പാ വ്യക്തമാക്കി. നമ്മുടെ സമൂഹത്തിൽ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വിശപ്പനുഭവിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, ഈ സഹനം അടിച്ചമർത്തലിൽ നിന്നും അവഗണനയിൽ നിന്നും വന്നതാണെന്നും, വാര്‍ദ്ധക്യത്തിലായിരിക്കുന്നവർ ഏകാന്തതയിലും, കുടുംബങ്ങൾ ബുദ്ധിമുട്ടുകളിലും, യുവജനങ്ങൾ അപ്പത്തിനും അവരുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനും വേണ്ടി പോരാടുന്ന ജീവിതാവസ്ഥയിലാണ് അത് ഉൾക്കൊണ്ടിരിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി. നമ്മുടെ യാത്രകളില്‍ നാം തനിച്ചല്ലെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ യാത്രയുടെ അപ്പമായ ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യമുണ്ടെന്നും അതിനാൽ അനുഗ്രഹങ്ങളുടെ വിദ്യാലമായ ദിവ്യകാരുണ്യത്തെ സ്വീകരിക്കുന്ന കത്തോലിക്കർ ഈ ലോകത്തിൽ നന്മയുടെ നീര്‍ച്ചാലായിരിക്കണമെന്നും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: