തിരയുക

കുടിയേറ്റക്കാരെയും അഭയാർഥികളെയും അനുസ്മരിപ്പിക്കുന്ന ശില്പത്തിന്‍റെ മുന്നില്‍  ഫ്രാന്‍സിസ് പാപ്പാ. കുടിയേറ്റക്കാരെയും അഭയാർഥികളെയും അനുസ്മരിപ്പിക്കുന്ന ശില്പത്തിന്‍റെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പാ.  

കുടിയേറ്റക്കാരെയും അഭയാർഥികളെയും അനുസ്മരിപ്പിക്കുന്ന ശില്പം പാപ്പാ അനാവരണം ചെയ്തു.

സുവിശേഷ ആതിഥേയത്വത്തിന്‍റെ വെല്ലുവിളിയെ ഓർമ്മിപ്പിക്കുന്ന ശില്‍പം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ "ഓർക്കാപ്പുറത്തെ മാലാഖമാർ” (ANGELS UNAWARES) എന്ന ശില്പമാണ് പാപ്പാ  105ആം ലോക പ്രവാസി ദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 30ആം തിയതി  അനാവരണം ചെയ്തത്.  കനേഡിയൻ കലാകാരനായ തിമോത്തി ഷ്മാത്സ് നിർമ്മിച്ച ഈ കലാരൂപം പ്രവാസികളോടുള്ള സഭയുടെ പ്രതിബദ്ധതയുടെ നവീകരണമായാണ് കണക്കാക്കുന്നത്. ശില്പം പല സംസ്കാരങ്ങളിൽ നിന്നുള്ള വിവിധ കാലങ്ങളിലെ ഒരു സംഘം കടിയേറ്റക്കാരെ പ്രതിനിധാനം ചെയ്യുന്നു. വെങ്കലത്തിലും കളിമണ്ണിലും തീർത്ത ഈ കലാരൂപം സുവിശേഷ ആതിഥേയത്വത്തിന്‍റെ വെല്ലുവിളിയെ എല്ലാവരേയും ഓർമ്മിപ്പിക്കാനാണ് ഇവിടെ സ്ഥാപിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2019, 15:03