റോമിൽ ഒരു സമാധാന പ്രാർത്ഥനാസംഗമത്തെ സംബോധന ചെയ്യുന്ന ഫ്രാൻസീസ് പാപ്പാ, 20/10/2020 (പഴയ ചിത്രം) റോമിൽ ഒരു സമാധാന പ്രാർത്ഥനാസംഗമത്തെ സംബോധന ചെയ്യുന്ന ഫ്രാൻസീസ് പാപ്പാ, 20/10/2020 (പഴയ ചിത്രം) 

സമൂഹമൈത്രിയും സാർവ്വത്രിക സാഹോദര്യവും!

പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യവ്യക്തിയുടെ മൂല്യമെന്തെന്ന് എല്ലായ്പ്പോഴും മനസ്സിലാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലിതൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (05/02/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

"സാമൂഹ്യ സൗഹൃദവും വിശ്വസാഹോദര്യവും ഉണ്ടാകണമെങ്കിൽ എല്ലായിടത്തും എല്ലായ്പ്പോഴും ഒരു മനുഷ്യൻറെ, ഒരു വ്യക്തിയുടെ മൂല്യം എത്രമാത്രമാണ് എന്നത് അംഗീകരിക്കേണ്ടത് അനിവാര്യവ്യവസ്ഥയാണ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

IT: C’è un riconoscimento basilare, essenziale da compiere per camminare verso l’amicizia sociale e la fraternità universale: rendersi conto di quanto vale un essere umano, quanto vale una persona, sempre e in qualunque circostanza. #FratelliTutti

EN: Social friendship and universal fraternity necessarily call for an acknowledgement of the worth of every human person, always and everywhere. #FratelliTutti

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2021, 18:10