പാപ്പായ്ക്ക് ഇറ്റലിയുടെ പ്രസിഡണ്ട് മത്തെരെല്ലയുടെ സന്ദേശം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന് ന്യൂസ്
വളരുന്ന ഒരു നാഗരികതയുടെ പിളളത്തൊട്ടിലും എന്നാൽ ദശകങ്ങളായി അക്രമങ്ങളും നാശങ്ങളും വേദനയും കളങ്കപ്പെടുത്തിയ ഇറാക്കിൽ നിന്നും പാപ്പാ മാർച്ച് എട്ടാം തിയതി തിരിച്ചത്തി. പാപ്പായ്ക്കയച്ച സന്ദേശത്തിൽ അബ്രഹാമിന്റെ മക്കളെന്ന പൊതു പാരമ്പര്യത്തിന്റെ തൊട്ടിലായ കൽദേയ ഊർദേശത്തുള്ള ഇറാക്കിൽ, ക്രൈസ്തവർക്കും മറ്റു വിശ്വാസികൾക്കും സമാശ്വാസത്തിന്റെയും പ്രതാശയുടെയും സന്ദേശം നൽകുകയും മനുഷ്യാവകാശത്തിനും, ന്യൂനപക്ഷ സംരക്ഷണത്തിനും സമാധാനപൂർവ്വമായ പൗരസഹവാസത്തിനും അന്തർമതസംവാദത്തിനും അടിസ്ഥാനമായ, പരിപൂർണ്ണ പൗരത്വ അംഗീകാരത്തിനുമായുള്ള ആധികാരികമായ ആഹ്വാനം പാപ്പാ പുതുക്കിയതും സെർജോ മത്തരെല്ലാ എടുത്തു പറഞ്ഞു.
ഇറ്റലിക്കാരുടെ വികാരങ്ങൾ രേഖപ്പെടുത്തിയും തന്റെ പ്രത്യേക സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും പാപ്പായുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്താണ് മത്തരെല്ല സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: