പാപ്പാ: നാമേവരും ഒരു വള്ളത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒന്നിച്ചു തോണിതുഴയാൻ വിളിക്കപ്പെട്ടവരാണ് നമ്മളെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിദ് 19 മഹാമാരി പടർന്നു പിടിച്ച ഭീതിനിറഞ്ഞ ആദ്യഘട്ടത്തിൻറെ അവസരത്തിൽ ആളൊഴിഞ്ഞ് മൂകത തളം കെട്ടിനിന്നിരുന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ താൻ തനിച്ച്, വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ, കഴിഞ്ഞ വർഷം (2020) മാർച്ച് 27-ന് നടത്തിയ പ്രത്യേക സായാഹ്നപ്രാർത്ഥനയുടെ വാർഷിക ദിനത്തിൽ ശനിയാഴ്‌ച (27/03/21) ഫ്രാൻസീസ് പാപ്പാ, “നമുക്കൊരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether), “കോവിദ്-19” (#Covid-19) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.
“നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ?” (മർക്കോസ് 4,35,41) നാമെല്ലാവരും ഒരേ വള്ളത്തിലാണെന്നും നമ്മൾ ദുർബ്ബലരും വഴിതെറ്റിയവരും, അതേ സമയം, പ്രാധാന്യമുള്ളവരും, ആവശ്യമുള്ളവരും, ഒന്നിച്ചു തോണി തുഴയാൻ വിളിക്കപ്പെട്ടവരുമാണെന്നും നാം തിരിച്ചറിയുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: