തിരയുക

തുർക്കിയുടെ തീരത്ത് സഹോദരനോടും അമ്മയോടും ഒപ്പം മുങ്ങി മരിച്ച അലൻ കർദ്ദിയുടെ പിതാവ് അബ്ദുള്ള കുർദ്ദിയെ പാപ്പാ ആശ്വസിപ്പിക്കുന്നു. തുർക്കിയുടെ തീരത്ത് സഹോദരനോടും അമ്മയോടും ഒപ്പം മുങ്ങി മരിച്ച അലൻ കർദ്ദിയുടെ പിതാവ് അബ്ദുള്ള കുർദ്ദിയെ പാപ്പാ ആശ്വസിപ്പിക്കുന്നു. 

തുർക്കിയുടെ തീരത്ത് മുങ്ങി മരിച്ച ബാലൻ അലൻ കുർദിയുടെ പിതാവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

2015ൽ യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ് അപകടപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തുർക്കിയുടെ തീരത്ത് സഹോദരനോടും അമ്മയോടും ഒപ്പം മുങ്ങി മരിച്ച അലൻ കർദ്ദിയുടെ പിതാവിനെ ഫ്രാൻസിസ് പാപ്പാ മാർച്ച് ഏഴാം തിയതി ഇറാക്കിലെ ഏർബിൽ നഗര സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം കണ്ടുമുട്ടി. 

കുടിയേറ്റ ശ്രമത്തിൽ കുടുംബം തന്നെ നഷ്ടപ്പെട്ട അബ്ദുള്ള കുർദ്ദിയോടൊപ്പം ദ്വിഭാഷിയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ദു:ഖങ്ങൾ കേട്ട് വളരെ നേരം കൂടെയിരുന്ന പാപ്പാ അദ്ദേഹത്തിന്റെ അഗാധമായ സഹനത്തിലും നഷ്ടത്തിലും പങ്കുപറ്റുകയും ചെയ്തു. തന്റെ ജീവിത ദുരന്തത്തിലുള്ള പാപ്പായുടെ സാമിപ്യത്തിനും വാക്കുകൾക്കും സഹതാപവും, സുരക്ഷിതത്വവും, സമാധാനവും തേടി തങ്ങളുടെ ജീവൻ പണയം വച്ച് സ്വന്തം രാജ്യം വിട്ടോടേണ്ടി വരുന്ന കുടിയേറ്റക്കാരുടെ നേരെ  കാണിക്കുന്ന കരുതലിനും ഫ്രാൻസിസ് പാപ്പായ്ക്ക് അബ്ദുള്ള നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2021, 14:38