സ്നേഹം - നമുക്കു രക്ഷയേകുന്ന ഏക മാര്‍ഗ്ഗം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവത്തിന്‍റെ അപരാജിത സ്നേഹം സ്വീകരിക്കുക മാത്രമാണ് മെച്ചപ്പെടുന്നതിന് നമുക്കുള്ള ഏക മാര്‍ഗ്ഗം എന്ന് മാര്‍പ്പാപ്പാ.
ശനിയാഴ്ച (19/06/21) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, ദൈവം നമ്മെ രക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള ഏക പാതയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്
“നമ്മെ രക്ഷിക്കാനും നമുക്ക് ആന്തരിക സൗഖ്യമേകാനുമുള്ള ഒരേയൊരു മാർഗ്ഗം നമ്മെ സ്നേഹിക്കുകയാണെന്ന് ദൈവത്തിന് അറിയാം. അവിടത്തെ അശ്രാന്തമായ സ്നേഹം സ്വീകരിക്കുന്നതിലൂടെ മാത്രമേ നാം മെച്ചപ്പെടുകയുള്ളൂവെന്ന് അവിടത്തേക്കറിയാം, മാറ്റമില്ലാത്തതും എന്നാല്‍ നമ്മെ മാറ്റുന്നതുമാണ് ആ സ്നേഹം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.Tweet – ore 13:30
IT: Dio sa che l’unico modo per salvarci, per risanarci dentro, è amarci. Sa che noi miglioriamo solo accogliendo il suo amore instancabile, che non cambia, ma ci cambia.
EN: God knows that the only way to save us, to heal us from within, is by loving us. He knows that we become better only by accepting his unfailing love, an unchanging love that changes us.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: