തിരയുക

ഇന്നും നാളെയും - ഫയൽ ചിത്രം ഇന്നും നാളെയും - ഫയൽ ചിത്രം 

വൃദ്ധരും യുവജനങ്ങളും

പ്രായമായവരോടുള്ള നല്ല പെരുമാറ്റം നല്ലൊരു നാളേക്ക് വേണ്ടി - ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രായമായവരോടും വൃദ്ധരോടും ബഹുമാനവും കരുതലുമില്ലാത്തയിടങ്ങളിൽ യുവജനത്തിന്റെ ഭാവിയാണ് ഇല്ലാതാകുന്നതെന്ന് പാപ്പാ. പ്രായമായവർക്കെതിരെയുള്ള അനീതികൾക്കെതിരെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ദിനമായ ജൂൺ പതിനഞ്ചാം തീയതിയാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലം, പ്രായമായവർ കൂടുതലായി ഒറ്റപ്പെടുകയും ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പാപ്പാ പ്രായമായവരോടുള്ള നല്ല രീതിയിലുള്ള പെരുമാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് ട്വിറ്ററിലൂടെ എല്ലാവരെയും ഓർമ്മിപ്പിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:

എവിടെയാണോ പ്രായമായവർക്ക് ബഹുമാനം ലഭിക്കാത്തത്, അവിടെ ചെറുപ്പക്കാർക്ക് ഭാവിയില്ല.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Where there is no honour for the #eldery, there is no future for the young. #WEAAD

IT: Dove non c’è onore per gli #anziani, non c’è futuro per i giovani. #WEAAD

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2021, 17:30