തിരയുക

വിശുദ്ധ പാദ്രെ പിയോയുടെ മുന്നിൽ തീർത്ഥാടകനായി പാപ്പാ - ഫയൽ ചിത്രം വിശുദ്ധ പാദ്രെ പിയോയുടെ മുന്നിൽ തീർത്ഥാടകനായി പാപ്പാ - ഫയൽ ചിത്രം 

വിശുദ്ധ പാദ്രെ പിയോയെ നമുക്കും അനുകരിക്കാം: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ പാദ്രെ പിയോ, തന്റെ ജീവിതകാലം മുഴുവൻ പ്രാർത്ഥനയ്ക്കും സഹോദരൻമാരെ ക്ഷമയോടെ ശ്രവിക്കുന്നതിനുമായി സമർപ്പിച്ചു എന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറ്റലിയിലെ പിയെത്രാൽചീനയിൽ നിന്നുള്ള, ലോകമെങ്ങും പേരുകേട്ട വിശുദ്ധ പാദ്രെ പിയോ, തന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു എന്നും, സഹോദരങ്ങളുടെ കഷ്ടപ്പാടുകളിൽ,ആശ്വാസ തൈലമായി ക്രിസ്തുവിന്റെ സ്നേഹം പകർന്നു എന്നും ഫ്രാൻസിസ് പാപ്പാ എഴുതി.

സെപ്റ്റംബർ 23-)o തീയതി വിശുദ്ധന്റെ തിരുന്നാൾ ദിനത്തിൽ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, പാദ്രെ പിയോയുടെ മാതൃക നമുക്കും അനുകരിക്കാമെന്നും അതുവഴി ദുർബലരോടുള്ള ദൈവസ്നേഹത്തിന്റെ ഉപകരണങ്ങളായി നമുക്കും മാറാം എന്നും പാപ്പാ ആഹ്വാനം ചെയ്തു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: #SaintPioOfPietrelcina devoted his whole life to prayer and patient listening to his brothers, on whose suffering he poured out the love of Christ as a balm. Imitating his heroic example,  may we also become instruments of God’s love for the weakest.

IT: #SanPiodaPietrelcina dedicò tutta la sua vita alla preghiera e all’ascolto paziente dei fratelli, sulle cui sofferenze riversava come balsamo la carità di Cristo. Imitando il suo eroico esempio, possiamo diventare anche noi strumenti dell’amore di Dio verso i più deboli.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2021, 15:07