ആഗോളതാപനത്തിന് ഉത്തരം നൽകണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് മുന്നിൽ വ്യക്തവും പ്രായോഗികവുമായ ഉത്തരങ്ങൾ നൽകേണ്ടതും, അവയ്ക്ക് പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെ പരിഹാരം കണ്ടെത്തേണ്ടതും എല്ലാരുടെയും ഉത്തരവാദിത്വമാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആഗോളതാപനത്തിനെതിരെ ക്രിയാത്മകമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ മഹാവിപത്തിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും, അവ തികച്ചും ദുർബലരായ പാവപ്പെട്ട മനുഷ്യരായിരിക്കും നേരിടേണ്ടിവരുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സൃഷ്ടിയുടെ സമയം (#SeasonOfCreation) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കാൻ എല്ലാവരെയും ക്ഷണിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: To respond concretely to the serious phenomenon of global warming is a moral imperative. Lack of action will have secondary effects, especially on the poorest, who are also the most vulnerable. #SeasonOfCreation
IT: Dare risposte concrete al grave fenomeno del riscaldamento globale è un imperativo morale. La mancanza di azione avrà effetti secondari, specialmente tra i più poveri, che sono anche i più vulnerabili. #TempodelCreato
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: