തിരയുക

ഉപഭോഗമല്ല, സംരക്ഷണം ഉപഭോഗമല്ല, സംരക്ഷണം 

ഭൂമിയെ ഒരു വിഭവകേന്ദ്രമായി മാത്രം കാണരുത്: ഫ്രാൻസിസ് പാപ്പാ

ഭൂമിയെ ഒരു വിഭവകേന്ദ്രമായി മാത്രം കാണാതെ, ഓരോ സൃഷ്ടികളെയും അതിന്റെ മൂല്യത്തോടെ കാണാൻ പഠിക്കണമെന്ന് ഫ്രൻസിസ്‌ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നമ്മുടെ പൊതുഭവനവും ദൈവസൃഷ്ടിയുമായ ഭൂമിയെ ആരും വെറും ഒരു വിഭവലഭ്യതാകേന്ദ്രം മാത്രമായി കാണരുതെന്ന് പാപ്പാ ഓർമിപ്പിച്ചു. എല്ലാ സൃഷ്ടികൾക്കും അവയുടേതായ ഒരു മൂല്യമുണ്ട് എന്നും, ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തിന്റെയും നന്മയുടെയും ഒരു കിരണമാണ് ഓരോ സൃഷ്ടിയും പ്രതിഫലിപ്പിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.

"#സൃഷ്ടിയുടെസമയം" എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, ഭൂമിയെ ദൈവസൃഷ്ടിയെന്ന അതിന്റെ അമൂല്യമായ പ്രാധാന്യത്തോടെ കാണാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Our common home, creation, is not a mere “resource”. Creatures have a value in themselves and each one reflects in its own way a ray of God’s infinite wisdom and goodness. #SeasonOfCreation

IT: La nostra casa comune, il creato, non è una mera “risorsa”. Le creature hanno un valore in sé stesse e riflettono, ognuna a suo modo, un raggio dell’infinita sapienza e bontà di Dio. #TempodelCreato

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2021, 15:24