പാപ്പാ: ജനാധിപത്യം - നാഗരികതയുടെ സംരക്ഷിക്കപ്പെടേണ്ട നിധി
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജനാധിപത്യം പിന്നോട്ടുപോകുന്നതിനെക്കുറിച്ച് (പ്രത്യേകിച്ച് യൂറോപ്പിൽ) ഏഥൻസിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞതിനെപറ്റി ചോദിച്ച ഇലിയാന മാഗ്രയുടെ ചോദ്യത്തിന് സംരക്ഷിക്കപ്പെടേണ്ട നാഗരികതയുടെ നിധിയാണ് ജനാധിപത്യം എന്നും രാജ്യങ്ങളാണ് അത് സൂക്ഷിക്കേണ്ടതെന്നും പാപ്പാ പ്രതികരിച്ചു. പിന്നീട് ജനാധിപത്യത്തിൽ ഇന്ന് കാണുന്ന 2 അപകടങ്ങളെകുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. ജനപ്രിയത (Populism) യാണ് അതിൽ ഒന്ന്. പലയിടത്തും അതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ദേശീയതയുടെ പേരിൽ മരണം വിതച്ച കഴിഞ്ഞ നൂറ്റാണ്ടിലെ നാസിസം പാപ്പാ ഉദാഹരണമായി എടുത്തുകാട്ടി. സർക്കാറുകൾ രാഷ്ട്രീയ ജനപ്രിയതയിലേക്ക് തെന്നിവീഴാതെ ശ്രദ്ധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജനാധിപത്യം ക്ഷയിക്കുന്നത് ജനപ്രിയതയുടെ അപകടം കൊണ്ടാണ്, അത് എപ്പോഴും "ഞങ്ങൾ മാത്രം" "മറ്റുള്ളവരെ വേണ്ടാത്ത" ഒരു തരം സ്വേച്ഛാധിപത്യത്തിലേക്കെത്തിക്കും പാപ്പാ ചൂണ്ടിക്കാണിച്ചു. എന്നാൽ താൻ ഒരു രാഷ്ട്രീയ ശാസ്ത്രജ്ഞനല്ല എന്നും താൻ ചിന്തിക്കുന്നതിനെക്കുറിച്ച് പറയുകയാണെന്നും കൂട്ടിവയ്ക്കാൻ പാപ്പാ മറന്നില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: