തിരയുക

 പാപ്പായും ഇറ്റാലിയൻ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലായും (ഫയൽ ചിത്രം). പാപ്പായും ഇറ്റാലിയൻ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലായും (ഫയൽ ചിത്രം). 

ഇറ്റാലിയൻ പ്രസിഡണ്ട് സെർജ്ജോ പാപ്പായ്ക്ക് സന്ദേശം അയച്ചു

സൈപ്രസിലേക്കും ഗ്രീസിലേക്കുള്ള അപ്പോസ്തോലികയാത്ര പൂർത്തിയാക്കി ഇറ്റലിയിലേക്കുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഇറ്റാലിയൻ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലാ സന്ദേശം അയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള അപ്പോസ്തോലിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ പരിശുദ്ധ പിതാവിന് ഇറ്റാലിയൻ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലാ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പേരിലും തന്റെ വ്യക്തിപരമായ പേരിലും ബഹുമാനാദാരങ്ങളോടെ ആശംസകൾ അർപ്പിച്ചു സന്ദേശം അയച്ചു.

പാപ്പായുടെ പ്രബോധനങ്ങളിലും, ഈ അപ്പോസ്തോലിക സന്ദർശനത്തിലെ പ്രഭാഷണങ്ങളിലും മനുഷ്യാന്തസ്സിന്റെ മഹത്വവും, പ്രതിരോധവും കേന്ദ്രമാക്കുന്നതുവഴി മെഡിറ്ററേനിയൻ രാജ്യങ്ങളുടെ യഥാർത്ഥ വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ, സംവാദത്തെയും, പരസ്പരാശ്രയത്വത്തെയും, സ്വരചേർച്ചയെയും ശക്തിപ്പെടുത്താൻ പാപ്പാ  നടത്തുന്ന അക്ഷീണിയമായ പരിശ്രമങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാപ്പായെ വീണ്ടും കാണുമെന്ന സന്തോഷത്തിൽ കാത്തിരിക്കുന്നുവെന്നും ഇറ്റാലിയൻ ജനതയുടെ സ്നേഹവും സാമീപ്യവും നവീകരിക്കുന്നുവെന്നും മത്തരെല്ലാ സന്ദേശത്തിൽ  രേഖപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2021, 14:13