ഗ്രീസിന്റെയും ഇറ്റലിയുടെയും രാഷ്ട്രപതികൾക്ക് പാപ്പാ സന്ദേശം അയച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഗ്രീസ് റിപ്പബ്ലിക്ക് പ്രസിഡണ്ടിന് പാപ്പായുടെ സന്ദേശം
തന്റെ അപ്പോസ്തോലിക യാത്രയിൽ ഗ്രീക്ക് ജനത തനിക്ക് നൽകിയ ഉദാരമായ ആതിഥേയത്വത്തിന് പാപ്പാ അഗാധമായ കൃതജ്ഞത രേഖപ്പെടുത്തി കൊണ്ടാണ് തന്റെ സന്ദേശം ഗ്രീക്ക് പ്രസിഡണ്ടിന് അയച്ചത്. സന്ദേശത്തിൽ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ദൈവാനുഗ്രഹം രാജ്യത്തിന്റെ മേലുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
ഇറ്റാലിയൻ പ്രസിഡണ്ടായ സെർജ്ജോ മത്തറെല്ലായ്ക്കും പാപ്പാ സന്ദേശം അയച്ചു
സൈപ്രസിലും ഗ്രീസിലും നടത്തിയ തന്റെ അപ്പോസ്തോലിക യാത്രയിൽ സംവാദത്തെയും ജനാധിപത്യത്തിന്റെ ശാക്തികരണത്തെയും സമഗ്രതയെയും പ്രോൽസാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചെന്നു പാപ്പാ സൂചിപ്പിച്ചു. അപ്പോസ്തോലിക യാത്ര പൂർത്തികരിച്ച് ഇറ്റലിയിലേക്ക് തിരിച്ചെത്തുമ്പോൾ ഇറ്റാലിയൻ പ്രസിഡണ്ടിനോടും ജനതയോടുള്ള തന്റെ സവിശേഷമായ ആശംസകൾ അർപ്പിക്കുകയും മുഴുവൻ രാജ്യത്തിനും സമാധാനവും നന്മയും നേരുന്നുവെന്നും സന്ദേശത്തിൽ പാപ്പാ രേഖപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: