തിരയുക

കുടിയേറ്റക്കാരനായ ഒരു നിർദ്ധനനെ ആലിംഗനം ചെയ്യുന്ന ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ അസ്സീസിയിൽ, 12/11/2021 കുടിയേറ്റക്കാരനായ ഒരു നിർദ്ധനനെ ആലിംഗനം ചെയ്യുന്ന ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ അസ്സീസിയിൽ, 12/11/2021  

ചെറുമയിൽ തെളിയുന്ന ദൈവത്തിൻറെ വിസ്മയ ചെയ്തികൾ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എളിയവരോടു ചേർന്നു ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്ന് മാർപ്പാപ്പാ.

ശനിയാഴ്ച (08/01/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ചെറുമയുടെ ഈ വലിമയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ചെറിയവരും, തങ്ങൾ വലിയവരാണെന്നു കരുതാത്തവരും എന്നാൽ ജീവിതത്തിൽ ദൈവത്തിന് വലിയ ഇടം നൽകുന്നവരുമായവരൊത്ത് കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. തന്നിൽ ആശ്രയിക്കുന്നവരുടെ മേൽ അവിടന്ന് തൻറെ കാരുണ്യം ചൊരിയുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്നു”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il Signore fa meraviglie con i piccoli, con chi non si crede grande ma dà grande spazio a Dio nella vita. Egli stende la sua misericordia su chi confida in Lui e innalza gli umili.

EN: The Lord works wonders with those who are lowly, with those who do not believe that they are great but who give ample space to God in their life. He extends His mercy to those who trust in Him, and raises up the humble.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2022, 14:08