നമുക്കായി നന്മയുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദൈവം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികൾ നമ്മുടെ ക്ഷേമോന്മുഖങ്ങളാണെന്ന് മാർപ്പാപ്പാ.
തിങ്കളാഴ്ച (10/01/22) കണ്ണിചേർത്ത രണ്ടു ട്വിറ്റർ സന്ദേശങ്ങളിൽ ആദ്യത്തേതിലാണ് ഫ്രാൻസീസ് പാപ്പാ ദൈവത്തിനു നമ്മോടുള്ള കരുതലിൻറെ ഈ മാനം എടുത്തു കാട്ടിയിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികൾ നമ്മുടെ നാശത്തിനുള്ളതല്ല, സമാധാനത്തിനുള്ളതാണ്, നമുക്ക് പ്രത്യാശാഭരിതമായ ഒരു ഭാവി പ്രദാനം ചെയ്യുന്നതിനുള്ളതാണ് എന്ന് ജെറെമിയാ പ്രവാചകൾ നമ്മോടോതുന്നു (ജെറമിയാ 29:11). അതിനാൽ, സംഭാഷണവും സാഹോദര്യവും വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ സമാധാനത്തിന് ഇടം ഉണ്ടാക്കാൻ നാം ഭയപ്പെടരുത്.”
അന്നു തന്നെ കണ്ണിചേർത്ത ഇതര ട്വിറ്റർ സന്ദേശത്തിൽ പാപ്പാ ഇങ്ങനെ പറയുന്നു:
“കുടിയേറ്റ പ്രശ്‌നവും അതുപോലെതന്നെ പകർച്ചവ്യാധിയും കാലാവസ്ഥാ വ്യതിയാനവും, ആർക്കും സ്വയം രക്ഷിക്കാൻ കഴിയില്ലെന്ന് സുവ്യക്തമായി കാണിച്ചുതരുന്നു, അതായത്, നമ്മുടെ കാലത്തെ വലിയ വെല്ലുവിളികൾ എല്ലാം സാർവ്വലൗകികമാണ്”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: