തിരയുക

  പാപ്പായും, മാൾട്ടയിലെ രാഷ്ട്രപതി ജോർജ്ജ് വെല്ലയും. പാപ്പായും, മാൾട്ടയിലെ രാഷ്ട്രപതി ജോർജ്ജ് വെല്ലയും. 

മാൾട്ട പ്രസിഡണ്ടിന് പാപ്പാ ടെലഗ്രാം സന്ദേശമയച്ചു

മാൾട്ടയിൽ സന്ദർശനം പൂർത്തിയാക്കി വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ മാൾട്ടയിലെ രാഷ്ട്രപതി ജോർജ്ജ് വെല്ലക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് പാപ്പാ ടെലഗ്രാം സന്ദേശം അയച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഏപ്രിൽ രണ്ടും മൂന്നും തിയതികളിൽ ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തി ആറാം അപ്പോസ്തോലിക സന്ദർശനം മാൾട്ടയിൽ നടത്തി. മാൾട്ടയിൽ നിന്ന് റോമിലേക്കുള്ള തന്റെ മടക്കയാത്രയിൽ മാൾട്ടയിലെ പ്രസിഡണ്ടിനെ അഭിസംബോധന ചെയ്ത പാപ്പാ അവിടത്തെ സിവിൽ അധികാരികൾക്കും, മാൾട്ടയിലെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

പാപ്പായുടെ യാത്രയിൽ അവർ കാണിച്ച കരുണയ്ക്കും, നൽകിയ ആതിഥ്യത്തിനും കൃതജ്ഞത അർപ്പിച്ച പാപ്പാ "അപ്പോസ്തലനായ വിശുദ്ധ പൗലോസിന്റെ മധ്യസ്ഥതയിലൂടെ നിങ്ങളുടെ രാഷ്ട്രം സർവ്വശക്തനായ ദൈവത്താൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു." എന്ന് ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2022, 14:17