ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച മാൾട്ടയിൽ ഈശോ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച മാൾട്ടയിൽ ഈശോ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. 

ഫാ.സ്പദാരോ: വലിയ വെല്ലുവിളികളുടെ മുന്നിൽ സഭ തുറവുള്ളതാകണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു

ഈശോസഭാ വൈദീകർ നടത്തുന്ന "ലാ ചിവിൽത്ത കത്തോലിക്ക" എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ഡയറക്ടർ, ഫാ. സ്പദാരോ ഈശോ സഭാംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ സംഭാഷണത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ച് പങ്കുവച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച രാവിലെ ഈശോസഭാംഗങ്ങളുമായി സ്വതന്ത്രവും തുറന്നതുമായ ആശയവിനിമയം നടത്തിയെന്നും തന്റെ അപ്പോസ്തോലിക യാത്രകളിൽ തന്റെ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് തുടർന്നുവെന്നും പറഞ്ഞു.

കൂടികാഴ്ചകളുടെ ഉള്ളടക്കം പിന്നീട്  ലാ ചിവിൽത്താ കത്തോലിക്കാ യിൽ പ്രസിദ്ധീകരിച്ചു. ഞായറാഴ്ച മാൾട്ടയിലെ സംഭാഷണത്തെത്തുടർന്ന്, പാപ്പായുടെ യാത്ര സംഘത്തിലുണ്ടായിരുന്ന പത്രത്തിന്റെ ഡയറക്ടർ ഫാ. അന്തോണിയോ സ്പദാറോ, എസ്.ജെ, പാപ്പയുടെ  ഈശോ സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു:

ഇന്ന് രാവിലെ ഫ്രാൻസിസ് പാപ്പാ ഈശോ സഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അന്തരീക്ഷം എന്തായിരുന്നു?

ഇപ്പോൾ തന്റെ എല്ലാ യാത്രകളിലും, സാധ്യമാകുന്നിടത്തെല്ലാം, താൻ യാത്ര ചെയ്യുന്ന സ്ഥലത്തുള്ള ഈശോസഭാ സമൂഹവുമായി പാപ്പാ കൂടിക്കാഴ്ച നടത്തുന്നു. എല്ലായ്പ്പോഴും എന്നപോലെ, അവ വളരെ മനോഹരവും, വളരെ അടുപ്പമുള്ളതും പരിചിതവുമായ കുടിക്കാഴ്ച്ചകളാണ്.

ശാന്തമായ അന്തരീക്ഷം, പല വിഷയങ്ങളിലും തുറന്ന സംഭാഷണം എന്നിവ കൂടാതെ ഏറ്റവും നല്ല കാര്യം യാത്രയുടെ പാതിവഴിയിൽ പാപ്പയെ കാണുകയും, പാപ്പാ തന്റെ യാത്രയെക്കുറിച്ച് അഭിപ്രായം നൽകുകയും, അദ്ദേഹത്തിന് ലഭിച്ച സ്വീകരണത്തെക്കുറിച്ചും പാപ്പാ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും കുറച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.

ഈ സംഭാഷണത്തിന്റെ ഉള്ളടക്കം എന്തായിരുന്നു?

സംഭാഷണം സ്വകാര്യമാണ്, എന്നാൽ  പാപ്പാ  അത് ആഗ്രഹിക്കുകയാണെങ്കിൽ ഞങ്ങൾ അത് ചിവിൽത്താ കത്തോലിക്ക യിൽ പ്രസിദ്ധീകരിക്കും. ഈശോ സഭാ ജീവിതത്തെയും, ഇന്ന് സുവിശേഷവൽക്കരണം നടത്തുന്നതിന്റെ അർത്ഥത്തെയും കുറിച്ചുള്ളവയാണ് അടിസ്ഥാന ഉള്ളടക്കം. സുവിശേഷവൽക്കരണത്തിന്റെ ഈ സന്തോഷം പാപ്പാ ആവർത്തിച്ചു, ഇന്നലെ വളരെയധികം സംസാരിച്ചു; പാപ്പയുടെ ആഗ്രഹത്തെക്കുറിച്ച് ഒരാൾക്ക് ഉള്ള ധാരണ വലിയ വെല്ലുവിളികളുടെ മുന്നിൽ  തുറന്നിരിക്കുന്ന ഒരു സഭയാണ്.

ഈ ദ്വീപ് ഒരു വിധത്തിൽ വലിയ വെല്ലുവിളികൾ ഉൾക്കൊള്ളുന്നു: ഇത് മെഡിറ്ററേനിയന്റെ ഹൃദയഭാഗത്തുള്ള ഒരു നാൽകവലയാണ്. അതിനാൽ സുവിശേഷവത്ക്കരണത്തിന് ഒരു പ്രചോദനമാണ്.

നിങ്ങളുടെ അഭിപ്രായത്തിൽ, പാപ്പയുടെ ഈ സന്ദർശനത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫലം ഏതാണ്?

ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ സ്പർശിച്ചതും അദ്ദേഹത്തിന്റെ ഹൃദയത്തോടു വളരെ അടുപ്പമുള്ളതുമായ ഒന്നാണ് കുടിയേറ്റക്കാരുടെ വിഷയം. ഈ സന്ദർശനത്തിന്റെ ആഴമേറിയ അർത്ഥം, മെഡിറ്ററേനിയന്റെ ഹൃദയഭാഗത്ത്, ബന്ധങ്ങളുടെ ഒരു നാൽ കവലയിലേക്കുള്ള സന്ദർശനം, സാംസ്കാരികവും ആത്മീയവുമായ കൈമാറ്റങ്ങളുടെ കേന്ദ്രമായ ഒരു ചുറ്റളവിൽ നിന്ന് ആരംഭിച്ച് പാപ്പാ ലോകത്തിന് നൽകിയ സന്ദേശത്തിൽ കാണാം; അതിനാൽ ഇത് മാൾട്ടയെ സംബന്ധിച്ചിടത്തോളം ഒരു കൂടിക്കാഴ്ചയാണ്, എന്നാൽ വാസ്തവത്തിൽ അത് ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ്.

ത്രികാല പ്രാർത്ഥനയിൽ, യുക്രെയ്നിലെ യുദ്ധത്തിന് പാപ്പാ പ്രത്യേക ഊന്നൽ നൽകി. ഫ്രാൻസിസ് പാപ്പാ മൂന്നാം തവണ അതിനെ "ദൈവനിന്ദ" എന്ന് വിശേഷിപ്പിച്ചു. യഥാർത്ഥത്തിൽ  ഈ യാത്രയിലൂടെ വ്യക്തമായി കടന്നുപോകുന്ന ഒരു പ്രമേയം ഇതാണ്. ദിവ്യബലിക്കിടെ ഞങ്ങൾ നിരവധി യുക്രേനിയൻ പതാകകൾ കണ്ടു. അതങ്ങനെയാകാതിരിക്കാൻ കഴിയില്ല.

അധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ, പാപ്പാ വളരെ വ്യക്തമായി യുദ്ധത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാണിച്ചു, അത് ഇന്നല്ല, കാലക്രമേണ, യുദ്ധോപകരണങ്ങളുടെ പുനർസജ്ജീകരണം വഴിയാണ്. അതിനാൽ സന്ദേശം വളരെ വളരെ ശക്തമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2022, 13:37