പൊതുഭവന സംരക്ഷണ ധർമ്മത്തെക്കുറിച്ച് മാർപ്പാപ്പായുടെ ഓർമ്മപ്പെടുത്തൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മതസമൂഹങ്ങൾ പൊതുഭവനത്തിൻറെയും സമൂഹത്തിൽ താഴെ തട്ടിലുള്ളവരുടെയും പരിപാലനത്തിൽ പ്രവചനപരമായി ഏർപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
“നമുക്ക്ഏകയോഗമായിപ്രാർത്ഥിക്കാം” (#PrayTogether), പരിസ്ഥിതി പരിപാലന യത്നത്തിൻറെ ഭാഗമായി പാപ്പാ തുടക്കം കുറിച്ചിരിക്കുന്ന സപ്തവത്സര കർമ്മപദ്ധതിയെ ദ്യോതിപ്പിക്കുന്ന “ലൗദാത്തൊസീഏഴ്” (#LaudatoSi7) ഈ ഞായറാഴ്ച (29/05/22) സമാപിക്കുന്ന “ലൗദാത്തൊസീവാരം” ( #LaudatoSiWeek) എന്നീ ഹാഷ്ട്ടാഗുകളോടുകൂടി ശനിയാഴ്‌ച (28/05/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥനാക്ഷണം ഉള്ളത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“നമ്മുടെ മതസമൂഹങ്ങൾ നമ്മുടെ പൊതു ഭവനത്തിൻറെയും ഏറ്റവും എളിയവരുടെയും പരിപാലന ശുശ്രൂഷയിൽ പ്രാവചനിക ശൈലിയിൽ ഏർപ്പെടുന്നതിനായി ഇന്ന് നമുക്ക് #ഒരുമിച്ചു പ്രാർത്ഥിക്കാം. #LaudatoSi7 #LaudatoSiWeek.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: #PreghiamoInsieme oggi per le nostre comunità religiose, perché in modo profetico si pongano al servizio nella cura della nostra casa comune e degli ultimi. #LaudatoSi7 #LaudatoSiWeek
EN: Today I invite you to #PrayTogether for our religious communities: may they be prophetic servants in the care of our common home and for the least among us. #LaudatoSi7 #LaudatoSiWeek
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: