ഫ്രാൻസിസ് പാപ്പാ ക്വബെക് നഗരത്തിൽ
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജൂലൈ 27ആം തിയതി, പ്രാദേശിക സമയം രാവിലെ 6.30ന് സ്വകാര്യമായി അർപ്പിച്ച ദിവ്യബലിയോടു കൂടിയാണ് പാപ്പാ കാനഡയിൽ നടത്തുന്ന അപ്പോസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനത്തിന്റെ കാര്യപരിപാടികൾ ആരംഭിച്ചത്. ദിവ്യബലിക്ക് ശേഷം സെന്റ്. ജോസെഫ് സെമിനാരിയിലെ അന്തേവാസികളെ അഭിവാദനം ചെയ്ത പാപ്പാ, 9.15ന് അവിടെ നിന്നും എഡ്‌മണ്ടൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. 9.45 നു അവിടെയെത്തിയ പാപ്പാ ഔപചാരികമായ വിടവാങ്ങൽ ഒന്നുമില്ലാതെ ഉടനെ വിമാനത്തിൽ പ്രവേശിച്ചു. കൃത്യം 10.00 മണിക്ക് എഡ്‌മണ്ടനിൽ നിന്ന് പാപ്പായെ വഹിച്ചു കൊണ്ടുള്ള വിമാനം ക്യൂബെക്കിലേക്ക് പറന്നുയർന്നു. പാപ്പയുടെ പ്രാതലും ഉച്ചഭക്ഷണവും വിമാനത്തിൽ വച്ചായിരുന്നു.
നാല് മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം ഉച്ചതിരിഞ്ഞു 4.05 നു ക്യൂബെക്ക് അന്തർദേശീയ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. അവിടെ വച്ച് വളരെ ലളിതമായ ഒരു ചടങ്ങിൽ പ്രാദേശിക അധികാരികളിൽ അഞ്ചു പേർ ചേർന്ന് ഫ്രാൻസിസ് പാപ്പയെ സ്വാഗതം ചെയ്തു. പാപ്പാ അവരുമായി അൽപസമയം VIP കൾക്കായുള്ള ഹാളിൽ ചിലവഴിച്ചു.
ക്വബെക് നഗരം
ക്വബെക്കിന്റെ തലസ്ഥാനവും മോൺട്രിയൽ കഴിഞ്ഞാൽ കിഴക്കൻ കാനഡ പ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരവുമായ ക്യൂബെക് നഗരം, സെന്റ് ലോറൻസ് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന നഗരമാണിത്. 531,902 നിവാസികൾ ക്വബെക് നഗരത്തിൽ ജീവിക്കുന്നു.
1985ൽ യുനെസ്കോ മാനവ പൈതൃകമായി പ്രഖ്യാപിച്ച യൂറോപ്യൻ സ്വഭാവമുള്ള ക്വബെക്ക് നഗരം, ഫ്രഞ്ച് വാസ്തുരൂപകൽപനയുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. 1608-ൽ ഫ്രഞ്ച് പര്യവേക്ഷകനായ സാമുവൽ ഡി ചാംപ്ലൈൻ ഈ നഗരം സ്ഥാപിച്ചതെങ്കിലും അതിന്റെ ചരിത്രം 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പര്യവേക്ഷകനായ ജാക് കാറ്റിയേന്റെ വരവോടെയാണ് ആരംഭിക്കുന്നത്.
നഗരത്തിന്റെ പേരിന്റെ ഉത്ഭവം
"നദി ചുരുങ്ങുന്ന ഇടം" എന്നർത്ഥമുള്ള തദ്ദേശീയ പദത്തിൽ നിന്നാണ് ക്വബെക് എന്ന പേര് ലഭിച്ചത്. ഈ നഗരം നൂറ്റാണ്ടുകളായി ഫ്രഞ്ച്, ഇംഗ്ലീഷ് അധിനിവേശങ്ങൾക്കും, കാനഡയെ മുഴുവൻ അമേരിക്കയുമായി ബന്ധിപ്പിക്കാൻ 1775ൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന അമേരിക്കൻ വിപ്ലവ സൈനികരുടെ ആക്രമണത്തിനും ഇരയായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഈ നഗരം ഔദ്യോഗികമായി ക്വബെക് പ്രവിശ്യയുടെ തലസ്ഥാനമായി മാറി.
ക്വബെക്കിലെ പ്രധാനപ്പെട്ട ഇടങ്ങൾ
നദി തീരത്തുള്ള Basse-ville, 1872 മുതൽ ഗവർണ്ണർ ജനറലിന്റെ വസതിയായി മാറിയ Citadelle എന്ന കോട്ട, Royal Place , കല്ലിൽ പണി തീർത്ത വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള Notre-Dame-des-Victories (1688) ദേവാലയം, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിനും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിൽ നിർമ്മിപ്പിക്കപ്പെട്ടതും, സാൻ ലോറെൻസോയുടെ തീരത്തു കാണുന്ന ഒരു വലിയ പാറക്കൂട്ടമായ ക്യാപ് ഡയമന്റിനു മുകളിൽ 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണിതീർത്ത Château Frontenac എന്ന ഹോട്ടൽ തുടങ്ങിയവ നഗരത്തിന്റെ പുരാതന മഹിമ വിളിച്ചറിയിക്കുന്നു. Notre-Dame de Québec, സാൻ ദൊമെനിക്കോ, സാൻ പത്രീത്സിയോ, സാൻ റോക്കോ എന്നിവയാണ് Notre-Dame- des-Victoires കൂടാതെ ക്വബെക്കിലുള്ള മറ്റു കത്തോലിക്കാ ദേവാലയങ്ങൾ. ധാരാളം മ്യൂസിയങ്ങളും ക്വബെക്കിലുണ്ട് അവയിൽ പ്രധാനപ്പെട്ടവ Musée de la Civilisation, Parc-de-l’Artillerie, Centre d’Art Maison Blanchette എന്നിവയാണ്. കൂടാതെ Marie-Guyart എന്ന ബഹുനില കെട്ടിടത്തിന്റെ 31 മത്തെ നിലയിൽ 221 മീറ്റർ ഉയരത്തിൽ നിന്ന് നഗരം മുഴുവൻ കാണാവുന്ന ഒരു നിരീക്ഷണ കേന്ദ്രവും നഗരത്തിന്റെ ആകർഷണങ്ങളിൽ ഒന്നാണ്.
ക്വബെക് അതിരൂപത
1674, ഒക്ടോബർ ഒന്നിന് സ്ഥാപിതമായതാണ് ക്വബെക് അതിരൂപത. 35,180 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള രൂപതയിൽ 1,304,605 നിവാസികളാണുള്ളത്. അതിൽ 989,869 കത്തോലിക്കരുണ്ട്. രൂപതയിൽ 40 ഇടവകകളും, 7 സഭകളും, കഴിഞ്ഞ വർഷം പൗരോഹിത്യം സ്വീകരിച്ച 3 പേർ ഉൾപ്പെടെ 290 വൈദികരുമുണ്ട്. രൂപതയിലെ 162 രൂപതാ വൈദീകരും, 77 സ്ഥിരം ഡീക്കന്മാരും, തത്വശാസ്ത്രം, ദൈവശാസ്ത്രം പഠിക്കുന്ന 9 സെമിനാരി വിദ്യാർത്ഥികളും കൂടാതെ സന്യാസസഭകളിൽ നിന്നുള്ള 418 സന്യാസികളും, 1,676 സന്യാസിനികളും രൂപതയെ സഹായിക്കുന്ന 6 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രൂപതയ്ക്കുള്ളത്. കഴിഞ്ഞ വർഷം 3,937 പേർ മാമ്മോദീസാ സ്വീകരിച്ചു.
ക്വബെക് അതിരൂപത മെത്രാ൯
രൂപതയുടെ തലവനായ കർദ്ദിനാൾ ജെറാൾഡ് സിപ്രിയേൻ ലാക്രോ പത്താം പിയൂസിന്റെ സെക്കുലർ ഇൻസ്റ്റിട്യൂട്ടിൽ നിന്നാണ് വരുന്നത്. ക്വബെക്കിലെ സെന്റ് ഹിലായിർ ദെ ഡോർ സെയിൽ 1957ൽ ജനിച്ച അദ്ദേഹം1988ലാണ് വൈദീകനായത്. 2009 ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ഫ്രാൻസിസ് പാപ്പായാണ് 2014ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തിയത്.
ഗവർണർ ജനറലിന്റെ വസതി
കാനഡയിലെ ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയും വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ബ്രിട്ടീഷ് കോട്ടയുമാണ് 1820 നും1850 നും ഇടയിൽ ബ്രിട്ടീഷ് രാജകീയ എഞ്ചിനീയർമാർ നിർമ്മിച്ച വലിയ നക്ഷത്ര ആകൃതിയിലുള്ള കോട്ടയാണിത്. ഫ്രഞ്ച് എഞ്ചിനീയർ ന്റെ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ കോട്ടയിൽ 1745 ലെ ഫ്രഞ്ച് പ്രതിരോധ മതിലുകളുടെ ഒരു ഭാഗവും ഉൾക്കൊള്ളുന്നു.1920 മുതൽ, കനേഡിയൻ സേനയിലെ ഫ്രഞ്ച് സംസാരിക്കുന്ന ഒരേയൊരു കാലാൾപ്പട റെജിമെന്റായ 22-മത്തെ റോയൽ റെജിമെന്റും അതിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയവും ഇവിടെയാണ്. പ്രധാനപ്പെട്ട നയതന്ത്ര യോഗങ്ങൾക്കും ആചാരപരമായ പരിപാടികൾക്കും സ്ഥിരവും താൽക്കാലികവുമായ പ്രദർശനങ്ങൾ തയ്യാറാക്കുന്നതിനുമായി ഇത് ഉപയോഗിക്കുന്നു. വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്, വില്യം ലിയോൺ മക്കെൻസി കിംഗ് എന്നിവർ രണ്ടാം ലോക മഹായുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ച് 1943-ലും 1944-ലും ചർച്ച ചെയ്യാൻ വിളിച്ച ക്വബെക് സമ്മേളനങ്ങൾ നടന്നത് ഇവിടെയാണ്.1980-ൽ ഇത് കാനഡയുടെ ദേശീയ ചരിത്ര സ്ഥലമായും1985 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും പ്രഖ്യാപിക്കപ്പെട്ടു. ചരിത്ര പ്രസിദ്ധമായ Citadelle de Québec ൽ 4.40 ന് പാപ്പാ എത്തി ചേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: