പാപ്പാ: നമ്മുടെ ആനന്ദത്തിൻറെ ചാലകശക്തിയായ ദൈവസ്നേഹത്തിലേക്കു മടങ്ങുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം ക്രൈസ്തവികതയുടെ സത്തയായ ദൈവസ്നേഹത്തിലേക്കു മടങ്ങണമെന്ന് മാർപ്പാപ്പാ
ചൊവ്വാഴ്‌ച (19/07/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“നാം ക്രിസ്തുമതത്തിൻറെ സത്തയിലേക്ക് മടങ്ങണം: അതായത്, നമ്മെ പുറത്തേക്ക് പോകാനും ലോകത്തിൻറെ വഴികളിലൂടെ സഞ്ചരിക്കാനും പ്രേരിപ്പിക്കുന്ന നമ്മുടെ ആനന്ദത്തിൻറെ ചാലകശക്തിയായ ദൈവസ്നേഹത്തിലേക്കും ലോകത്തിന് നമുക്കേകാൻ കഴിയുന്ന ഏറ്റവും ലളിതവും മനോഹരവുമായ സാക്ഷ്യമായ അപരനെ സ്വാഗതം ചെയ്യുന്നതിലേക്കും.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Bisogna tornare all’essenza del cristianesimo: all’amore di Dio, motore della nostra gioia, che ci fa uscire e percorrere le strade del mondo; e all’accoglienza del prossimo, che è la nostra testimonianza più semplice e bella nel mondo.
EN: We must return to the essence of Christianity: the love of God, the driving force of our joy that sends us out to trod the pathways of the world, and welcoming our neighbour. This is the simplest and most beautiful witness we can give the world.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: