തിരയുക

ഫ്രാൻസീസ് പാപ്പാ - കാനഡ സന്ദർശന വേളയിൽ ഫ്രാൻസീസ് പാപ്പാ - കാനഡ സന്ദർശന വേളയിൽ 

സഭാനിയമങ്ങൾ- കുറവുകൾ പരിഹരിച്ച് പൂർണ്ണതയേകണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ കാനഡയിൽ, ക്യുബെക്കിൽ വച്ച് ഇശോസഭാ വൈദികരുമൊത്ത് സ്വകാര്യ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയുടെ നിയമങ്ങൾ (കാനൻ നിയമങ്ങൾ) മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതത്തെ തുണയ്ക്കണമെന്ന് മാർപ്പാപ്പാ.

ജൂലൈ 24-30 വരെ ദീർഘിച്ച കാനഡ സന്ദർശന വേളയിൽ 29-ന് അന്നാട്ടിലെ ഈശോസഭാംഗങ്ങളുടെ പതിനഞ്ച് പ്രതിനിധികളുമായി  ക്യുബെക്കിലെ അതിമെത്രാസനമന്ദിരത്തിൽ വച്ച് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചായുടെ അവസരത്തിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കാനൻ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാപ്പാ ഇതു പറഞ്ഞത്.

സഭയുടെ നിയമങ്ങൾ ശീതീകരണപ്പെട്ടിയിൽ, അഥവാ, ഫ്രിഡ്ജിൽ വയ്ക്കാനുള്ളതല്ലെന്നും ധാർമ്മികതയെപ്പോലെതന്നെ കുറവുകൾ പരിഹരിച്ച് ഉപരിയുപരി പൂർണ്ണത കൈവരുത്തേണ്ടതാണെന്നും പാപ്പാ ഉദാഹരണസഹിതം വിശദീകരിച്ചു. സൂക്ഷ്മഭേദങ്ങൾ കൂടാതെ സംരക്ഷിക്കപ്പെടേണ്ട ഏകശിലാരൂപം പോലെ സഭയുടെ പ്രബോധനങ്ങളെ കാണുന്നത് പ്രമാദപരമായ വീക്ഷണമാണെന്നും അതുകൊണ്ട് ആധികാരികമായ പാരമ്പര്യത്തെ ആദരിക്കേണ്ടത് സുപ്രധാനമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. പാരമ്പര്യം വിശ്വാസികളുടെ ജീവനുള്ള സ്മരണയാണെങ്കിൽ പാരമ്പര്യവാദമാകട്ടെ വിശ്വാസികളുടെ മൃതജീവിതം ആണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2022, 12:34