പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. 

പാപ്പാ : സുവിശേഷം തീ പോലെയാണ്

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സുവിശേഷം ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടും തുറവുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് തീ പോലെയാണ്. അത് ദൈവസ്നേഹത്താൽ നമ്മെ ചൂടുപിടിപ്പിക്കുന്നതോടൊപ്പം  നമ്മുടെ സ്വാർത്ഥതയെ ദഹിപ്പിക്കാനും ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ പ്രകാശിപ്പിക്കാനും നമ്മെ അടിമകളാക്കുന്ന വ്യാജ വിഗ്രഹങ്ങളെ നശിപ്പിക്കാനും ആഗ്രഹിക്കുന്നു."

ആഗസ്റ്റ് പതിനാലാം തിയതി # Gospel of the Day എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2022, 13:16