ഫ്രാ൯സിസ് പാപ്പാ  മാധ്യമപ്രവർത്തകരുമായി വിമാനത്തിൽ. ഫ്രാ൯സിസ് പാപ്പാ മാധ്യമപ്രവർത്തകരുമായി വിമാനത്തിൽ. 

പാപ്പാ: യുദ്ധം ആരംഭിച്ചവരുമായി സംവദിക്കാൻ പ്രയാസമാണ്; എന്നാൽ അത് നിർവ്വഹിക്കുക തന്നെ വേണം

തന്റെ അപ്പോസ്തോലിക സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച കസാഖ്സ്ഥാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ ഫ്രാൻസിസ് പാപ്പാ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ജീർണ്ണിച്ച പാശ്ചാത്യ സമൂഹം ജനകീയത വളർത്തുന്നു; രാഷ്ട്രീയത്തിൽ നമ്മൾ മൂല്യങ്ങളിൽ നിന്ന് വീണ്ടും ആരംഭിക്കണം.... ചൈനയുമായി, നമുക്ക് സംവാദത്തിന്റെ ക്ഷമ ആവശ്യമാണ് " എന്ന് മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ പാപ്പാ പങ്കുവച്ചു.

എപ്പോഴും നാം സംവാദം നടത്തണം എന്ന് പാപ്പാ ഊന്നി പറഞ്ഞു. വ്യാഴാഴ്ച റോമിലേക്കുള്ള വിമാനത്തിൽ കസാഖ്സ്ഥാനിലേക്ക് തന്നോടൊപ്പം വന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ഉത്തരം നൽകി. യുക്രെയ്നിലെ യുദ്ധം, സ്വയം പ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിന്റെ അവകാശം, ആയുധക്കടത്ത് എന്നിവയെക്കുറിച്ച് പാപ്പാ അവരുമായി ചർച്ച ചെയ്തു.

രാഷ്ട്രീയത്തിന്റെ പങ്കിനെ കുറിച്ചും മൂല്യങ്ങളുടെ പ്രതിസന്ധിയിലായ പാശ്ചാത്യ സമൂഹം ജനപ്രിയത സൃഷ്ടിച്ചു കൊണ്ട് വരുത്തുന്ന അപകടങ്ങളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ജർമ്മനിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അജപാലന പദ്ധതികളല്ല  അജപാലകരെയാണ് സഭയ്ക്ക് ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

വാർത്താ സമ്മേളനത്തിന്റെ ആരംഭത്തിൽ  Avvenire പത്രത്തിന്റെ ലേഖികയായ സ്റ്റെഫാനിയ ഫലാസ്കയ്ക്ക് പാപ്പാ ജന്മദിനാശംസ നേരുകയും കേക്ക് വിളമ്പി അവരുടെ ആഘോഷിക്കുകയും ചെയ്തു.

പത്രസമ്മേളനത്തിന്റെ അനൗദ്യോഗിക പരിഭാഷ ഇംഗ്ലിഷ് ഭാഷയിൽ ലഭ്യമാണ്.

https://www.vaticannews.va/en/pope/news/2022-09/pope-francis-kazakhstan-inflight-press-conference-ukraine-china.html

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2022, 13:14