മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് പാപ്പാ കസാഖ്സ്ഥാനിൽ നിന്നും റോമിൽ തിരിച്ചെത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ലോക, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ ഏഴാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ റിപ്പബ്ലിക് ഓഫ് കസാഖ്സ്ഥാനിലേക്കു നടത്തിയ തന്റെ ത്രിദിന അപ്പസ്തോലിക യാത്രയ്ക്കൊടുവിൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് മധ്യ ഏഷ്യൻ രാജ്യത്തിൽ നിന്നും യാത്ര തിരിച്ച ഫ്രാൻസിസ് പാപ്പാ റോമിൽ തിരിച്ചെത്തി.
പ്രാദേശിക സമയം വൈകുന്നേരം 5:17 ന് നൂർ-സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പാപ്പായെ വഹിച്ച വിമാനം പറന്നുയർന്നത്. അതിന് മുമ്പ് കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് പാപ്പായ്ക്ക് ഔദ്യോഗികമായ യാത്രയയപ്പ് നൽകി.
സെപ്റ്റംബർ 14 മുതൽ 15 വരെ നടന്ന ലോക പരമ്പരാഗത മത നേതാക്കളുടെ ഏഴാമത് കോൺഗ്രസിന് വേദിയായ കസാഖ് തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം പരിശുദ്ധ പിതാവ് ചെലവഴിച്ചു. അവിടെ പാപ്പാ അന്തർ വിശ്വാസ സമ്മേളനത്തിൽ പങ്കെടുക്കുകയും ബുധനാഴ്ച പ്ലീനറി ഉദ്ഘാടന സമ്മേളനത്തിലും വ്യാഴാഴ്ച സമാപന സമ്മേളനത്തിലും പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും ചെയ്തു.
കസാഖ് അധികാരികളുമായും വൈദികരുമായും വിശ്വാസികളുമായും കൂടിക്കാഴ്ച നടത്താനുള്ള അവസരവും ഈ യാത്രയിൽ പാപ്പയ്ക്ക് ലഭിച്ചു. ബുധനാഴ്ച എക്‌സ്പോ ഗ്രൗണ്ടിൽ പരിശുദ്ധ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയായിരുന്നു പാപ്പായുടെ സന്ദർശനത്തിന്റെ പ്രധാന ഘടകം വ്യാഴാഴ്ച വൈകുന്നേരം റോമിലെ സമയം ഏകദേശം 8.01 മണിക്ക് പരിശുദ്ധ പിതാവ് റോമിൽ ഫ്ര്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: