പാപ്പാ, പരിശുദ്ധ കന്യകാ നാഥയുടെ പവിത്ര സന്നിധിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പാ തൻറെ കസാഖ്സ്ഥാൻ സന്ദർശനം പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു.
തൻറെ യാത്രയുടെ തലേന്ന്, തിങ്കളാഴ്‌ച (12/09/22) ഉച്ചതിരിഞ്ഞ് റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലെത്തിയാണ് ഫ്രാൻസീസ് പാപ്പാ, “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളൂസ് പോപുളി റൊമാനി” (Salus Populi Romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയ്ക്ക് ഈ സന്ദർശനം സമർപ്പിച്ച് പ്രാർത്ഥിച്ചത്.
തൻറെ എല്ലാ വിദേശ അപ്പൊസ്തോലിക യാത്രകൾക്കും മുമ്പ് വിശുദ്ധ മേരിമേജർ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ പവിത്രസന്നിധാനത്തിൽ എത്തി പാപ്പാ പ്രാർത്ഥിക്കുക പതിവാണ്. പാപ്പായുടെ മുപ്പത്തിയെട്ടാമത്തെ വിദേശ അപ്പൊസ്തോലിക പര്യടനത്തിൻറെ വേദി കസാഖ്സ്ഥാനിലെ നൂർ സുൽത്താനാണ്. പതിമൂന്നാം തീയതി ചൊവ്വാഴ്ച ആരംഭിച്ച ഈ ഇടയസന്ദർശനം പതിനഞ്ചാം തീയതി വ്യാഴാഴ്ച സമാപിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: